ഏതൊരു ഭാര്യയുടെയും സ്വകാര്യഅഹങ്കാരമാണ് തന്നെ കെയര്‍ ചെയ്യുന്ന ഭര്‍ത്താവ്.

ഏതൊരു ഭാര്യയുടെയും സ്വകാര്യഅഹങ്കാരമാണ് തന്നെ കെയര്‍ ചെയ്യുന്ന ഭര്‍ത്താവ്.

ദാമ്പത്യ ജീവിത
വിജയത്തില്‍ ഭര്‍ത്താവിന്റെ പങ്ക് വളരെ
വലുതാണ്.
പലപ്പോഴും ഭര്‍ത്താവിന്റെ
പെരുമാറ്റരീതി അനുസരിച്ചായിരിക്കും
ഭാര്യയ്ക്ക് കുടുംബത്തോടുള്ള പരിഗണന.
നിങ്ങള്‍
എത്ര നന്നായി പെരുമാറുന്നോ അതിലും
മികച്ച രീതിയില്‍ അവള്‍ പെരുമാറും.
നിങ്ങള്‍ എത്രയധികം അവളെ കെയര്‍
ചെയ്യുന്നോ അതിലും അധികം അവള്‍
നിങ്ങളെ കെയര്‍ ചെയ്യും.
നിങ്ങള്‍ എത്ര കൂടുതല്‍ അവളെ സ്നേഹിക്കുന്നോ
അതിലും വളരെയധികം അവള്‍
നിങ്ങളെ സ്നേഹിക്കും.
ഭര്‍ത്താവിന്റെ
സ്നേഹ സംരക്ഷണമാണ് കുടുംബ
ജീവിതത്തില്‍ ഭാര്യയ്ക്ക് ലഭിക്കുന്ന
ഏറ്റവും വലിയ അംഗീകാരം...
തന്നെ സ്നേഹപൂര്‍വ്വം പരിചരിക്കുന്ന
ഭര്‍ത്താവിന്റെ കൂടെ ഏതവസ്ഥയിലും
അവള്‍ യോജിച്ച് ജീവിക്കുകയും
ചെയ്യും. ..
തിരിച്ചറിയൂ നിങ്ങള്‍ ഒരു
കെയറിങ് ഹസ്ബന്റാണോ എന്ന്...
>> കുടുംബ കാര്യങ്ങളില്‍ നിങ്ങള്‍ ഭാര്യയെ
സഹായിക്കുന്നുണ്ടോ ??
>> അടുക്കള കാര്യങ്ങളിലും
കുട്ടികളുടെ പരിചരണത്തിലും
നിങ്ങളുടെ സഹായം അവര്‍ക്ക് വളരെ
അത്യാവശ്യം തന്നെയാണ്.
ഇത്തരം
അവസരങ്ങളില്‍ നിങ്ങള്‍ അവളെ
സഹായിക്കുന്നുണ്ടോ..?
>> ഭാര്യയക്ക് ആവശ്യമായ
പരിഗണന നല്‍കുന്നുണ്ടോ..?
>> ഭാര്യയ്ക്ക് ശാരീരികമായ ബുദ്ധിമുട്ടുകള്‍
ഉള്ളപ്പോള്‍ നിങ്ങള്‍ പരിചരിക്കാറുണ്ടോ ??
ആവശ്യമായ
പരിഗണനയും സംരക്ഷണവും
നല്കാറുണ്ടോ...?
>> ഭാര്യയ്ക്ക് വിശ്രമിക്കാനുള്ള
അവസരം നല്‍കി നിങ്ങള്‍
കാര്യങ്ങളൊക്കെ എറ്റെടുത്ത്
ചെയ്യറുണ്ടോ...?
എങ്കില്‍
തീര്‍ച്ചയായും നിങ്ങള്‍ ഒരു കെയറിങ്
ഹസ്ബന്റാണ്.
>> ഭാര്യയ്ക്ക് ആശുപത്രിയില്‍ പോകേണ്ടിവരുമ്പോള്‍
ഒപ്പം പോകാറുണ്ടോ?
തനിച്ച് പോകാന്‍
അനുവദിക്കാതെ നിങ്ങള്‍ ഒപ്പം
പോകുന്നുണ്ടെങ്കില്‍..
..അവളുടെ
ആരോഗ്യകാര്യങ്ങളില്‍ ബോധവാനാണെങ്കില്‍
നിങ്ങള്‍ ഒരു കെയറിങ്ങ് ഹസ്ബന്റാണ്.
>> അവളെ കെയര്‍
ചെയ്യുന്നതിനൊപ്പം അര്‍ഹിക്കുന്ന
സ്വാതന്ത്യം അനുവദിക്കാറുണ്ടോ ??
>> സുഹൃത്തുക്കളള്‍ക്കൊപ്പം പുറത്ത്
പോകാനും അവളുടെ മാതാപിതാക്കളെ
കാണാനും ഇഷ്ടമുള്ള വസ്ത്രം
ധരിക്കുന്നതിനും ചിലപ്പോഴൊക്കെ
അവളാഗ്രഹിക്കുന്ന ഹെയര്‍സ്റ്റയ്ല്‍
തെരഞ്ഞെടുക്കുന്നതിനുമൊക്ക
അനുവധിക്കാറുണ്ടോ,
എങ്കില്‍ ഉറപ്പിച്ചോളു
നിങ്ങള്‍ അവളുടെ കാര്യത്തില്‍ വളരെ
കെയറിങ് ആണ്.
>> അവളുടെ സങ്കടങ്ങളില്‍ കൂട്ടായി
നില്‍ക്കാറുണ്ടോ ??
ഒരിക്കലും ആ മനസു
വിഷമിക്കരുതെന്ന് ചിന്തിക്കുന്നുണ്ടോ,?? ഭാര്യ
എപ്പോഴും സന്തോഷത്തൊടെ ഇരിക്കാന്‍
ആഗ്രഹിക്കാറുണ്ടോ,
എങ്കില്‍
തീര്‍ച്ചയായും നിങ്ങള്‍ ഭാര്യയ്ക്ക്
കെയറിങ് നല്‍കുന്നുണ്ട്.
>> മറ്റുള്ളവര്‍ നിങ്ങളുടെ ഭാര്യയെ
അകാരണമായി കുറ്റപ്പെടുത്തുമ്പോള്‍
അവളുടെ ഒപ്പം നിന്ന്
കുറ്റപ്പെടുത്തലുകളില്‍ നിന്ന് അവളെ
സംരക്ഷിക്കാറുണ്ടോ ??
>> അവളുടെ ആവശ്യങ്ങള്‍ പറയാതെ
തന്നെ ചെയ്യാറുണ്ടോ ??
ഈ ഗുണങ്ങളൊക്കെ നിങ്ങള്‍ക്ക്
ഉണ്ടെങ്കില്‍ നിങ്ങളൊരു കെയറിങ്
ഹസ്ബന്റാണെന്ന് ഉറപ്പിക്കാം...

Post your comments here :