പലരും ചോദിക്കുന്ന ഒരു ചോദ്യം > പല്ലി ശല്യം മാറാന്‍ എന്താണ് വഴി .


പലരും ചോദിക്കുന്ന ഒരു ചോദ്യം > പല്ലി ശല്യം മാറാന്‍ എന്താണ് വഴി .


വൈദ്യ വിഷയം അല്ലാത്തത് കൊണ്ട് അങ്ങനെ ഉള്ള വിഷയം ഗൌനിക്കാറില്ല. നുറുങ്ങു വിദ്യ എന്ന രീതിയില്‍ പറയുന്നു . ഈ പോസ്റ്റ്‌ കണ്ടിട്ട് എലി ശല്യം ,പാറ്റ ശല്യത്തിന് മരുന്നുണ്ടോ എന്ന് ചോദിക്കണ്ട .
1. അപരാജിത ചൂര്‍ണം എന്നൊരു പൊടി ആയുര്‍വേദ കടകളില്‍ കിട്ടും . അത് പുകക്കുന്നത് പല്ലിയെ അകത്തും .26 രൂപ ഒരു പൊതിക്ക് വില
2. മയില്‍പ്പീലി ഭിത്തിയില്‍ അല്ലെങ്കില്‍. പല്ലി ശല്യം കൂടുതല്‍ ഉള്ളിടത്ത് വെക്കുന്നത് പല്ലിയെ ഓടിച്ചു വിടും .
3 കാപ്പി പൊടിയും ,മൂക്ക് പൊടിയും സമം എടുത്തു അല്പം വെള്ളം ചേര്‍ത്തു കുഴച്ചു ചെറിയ ഉരുളകള്‍ ആക്കി പല്ലിയുടെ സഞ്ചാര പദത്തില്‍ വെക്കുന്നത് അവയെ ഓടിച്ചു വിടും .
4. കുരുമുളക് സ്പ്രേ പല്ലിയുടെ പുറത്തു സ്പ്രേ ചെയ്യുന്നത് അവയെ കൊല്ലും
5 നഫ്തലിന്‍ ബാള്‍ അവിടവിടെ ഇടുന്നത് പല്ലിയെ അകറ്റും.
6. കോഴി മുട്ടയുടെ തോട് മലര്‍ത്തി വീടിനുള്ളില്‍ മൂലകളില്‍ വെക്കുന്നതും പല്ലിയെ അകറ്റും.
7. ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ത്തു ചതച്ചു നീര് എടുത്തു വെള്ളത്തില്‍ കലക്കി വീടിന്റെ മൂലകളില്‍ സ്പ്രേ ചെയ്യുന്നതും പല്ലിയെ അകറ്റും.

Post your comments here :