ഇത് വായിക്കാതെ പോകരുത്.. നാളേക്ക് വേണ്ടി ഇന്നേ നമുക്ക് ശ്രദ്ധിക്കാം.ഇത് വായിക്കാതെ പോകരുത്.. നാളേക്ക് വേണ്ടി ഇന്നേ നമുക്ക് ശ്രദ്ധിക്കാം.


ചെന്നൈയിൽ ഉണ്ടായിരിക്കുന്നത് നഗരം അനുഭവിച്ചിട്ടുള്ളത്തിൽ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. സമാനതകളില്ലത്തതാണ് ദുരന്തം. ജനങ്ങള്ക്ക് സഹായം എത്തിക്കുമെന്നും ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുമെന്നും എല്ലാം പറഞ്ഞു മഴയെ എല്ലാത്തിനും പഴിച്ച് പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്ന സർക്കാർ ബോധപൂർവം മറച്ച് വെക്കുന്ന ഒരു കാര്യമുണ്ട് ഈ ദുരന്തം ഉണ്ടാക്കിയത് മഴയല്ല! മറിച്ച് അവര് തന്നെയാണ് എന്ന്. - മഴ അവിടെ ആദ്യമായി ഉണ്ടായതൊന്നുമല്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം കാരണമുള്ള കാറ്റും മഴയും മണ്‍സൂണ്‍ പേമാരിയും എല്ലാം ചെന്നൈ നഗരം ഉണ്ടാവുന്നതിനു മുൻപേ ഉള്ളതാണ്. കൃത്യമായ ഇടവേളകളിൽ കനത്ത മഴ പെയ്ത ദുരിതം വിതക്കാറും ഉണ്ട്. എന്നാൽ ഓരോ പതിറ്റാണ്ടിലും ഉണ്ടാവുന്ന പെരുമഴയിലും ദുരിതം കൂടിവരുന്നതിന്റെ കാരണം ഇതൊന്നുമല്ല . അശാസ്ത്രീയമായും പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ആർത്തിപിടിച്ച വികസനം തന്നെയാണ്.
ചെന്നൈ നഗരം നീർത്തടങ്ങളും നദികളും തടാകങ്ങളും കൊണ്ട് ചുറ്റപ്പെട്ട താരതമ്യേന താണ പ്രദേശമാണ്. ഇവിടെയുള്ള മഴയെ കടലിലേക്ക് ഒഴുക്കിവിടാനുള്ള നീരൊഴുക്കുകൾ സമ്പന്നമായിരുന്നു. ഇതിനെയെല്ലാം തകർത്തൊ മണ്ണിട്ട്‌ നികത്തിയോ തടസ്സപ്പെടുത്തിയോ ആണ് കെട്ടിടങ്ങളും ഐടി പാർക്കുകളും റോഡുകളും എല്ലാം നിര്മിച്ചിരിക്കുന്നത്. പല തടാകങ്ങളും ഇന്ന് ഇല്ലാതായിരിക്കുന്നു ഇതിന്റെയൊക്കെ പരിണതഫലമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രളയം. ഇനിയെങ്കിലും തെറ്റ് തിരുത്തി മുന്നോട്ട് പോവാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം അല്ലെങ്കിൽ ഇനി വരും വർഷങ്ങളിൽ ഇതിലും കടുത്ത ദുരന്തങ്ങളാവും നഗരത്തെ കാത്തിരിക്കുന്നത്.
ഈ ദുരന്തത്തിൽ നിന്ന് കേരളത്തിനു ഒരുപാട് പഠിക്കാനുണ്ട്. ഇതവരെ ഈ അളവിൽ ഒരു പ്രളയദുരിതം നമ്മുടെ നഗരങ്ങളെ ബാധിച്ചിട്ടില്ല എത്ര പെരുമാഴയുണ്ടായാലും ഒഴുകിപ്പോവാൻ കഴിയുന്ന തോടുകളും നദികളും നമുക്കുള്ളത് കൊണ്ട് തന്നെയാണ് അത്. എന്നാൽ അതെന്നും അങ്ങനെ തന്നെയാവണം എന്നില്ല. വൻതോതിൽ കായലുകളും ചതുപ്പ് നിലങ്ങളും വയൽ പ്രദേശങ്ങളും നികത്തിയും നദികൾ വരെ കയ്യേറിയും ബഹുനില കെട്ടിടങ്ങൾ പണിയുന്ന നമ്മുടെ നഗരങ്ങളെയും കാത്തിരിക്കുന്നത് ഇത്തരം ഒരു മഹാ ദുരന്തം തന്നെയാണ്. കൊച്ചിയിലെ കായലുകളും കോഴിക്കോട്ടെ ഏക്കറുകൾ വിസ്ത്രീരണ്ണ മുണ്ടായിരുന്ന സ്വപ്നനഗരി ചതുപ്പ് പ്രദേശങ്ങളും എല്ലാം ചുരുങ്ങിചുരുങ്ങി ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ എല്ലാം വൻ കെട്ടിടങ്ങൾ ഉയര്ന്നു വരികയും ചെയ്യുന്നു.
മറ്റു പട്ടണങ്ങളുടെ അവസ്ഥയും വിഭിന്നമല്ല . ചതുപ്പിനെ മണ്ണിട്ട്‌ നികത്തി വെള്ളമൊഴുകാൻ ചെരുദ്വാരങ്ങൾ ഇട്ടാലോന്നും വലിയ പ്രളയങ്ങളെ തടുക്കാനാവില്ല എന്ന് തന്നെയാണ് ചെന്നൈയിൽ നിന്നുള്ള അനുഭവം കാണിക്കുന്നത്. വയൽ നികത്തിയത് വീട് വെക്കാനാണോ റോഡ്‌ നിര്മിക്കാനാണോ എന്നൊന്നും പ്രളയജലം പരിഗണിക്കുകയില്ല എന്നും അറിയുക
വയലുകളും നീർത്തടങ്ങളും നികത്തുന്നത് എതിർക്കുന്ന പരിസ്ഥിതി പ്രവർത്തകരെ വികസനവിരോധികൾ എന്ന് വിളിച്ച് അധിക്ഷേപികുകയും നാടിന്റെ വികസനം എന്നാൽ വിദ്യാഭ്യസമുള്ള സമൂഹമോ സാമൂഹ്യപരമായ ഉന്നമനമോ സ്ത്രീശാക്തീകരണമോ എല്ലാവർക്കും തുല്ല്യമായുള്ള സാമ്പത്തിക സമൃദ്ധിയോ പോലും അല്ല മറിച്ച് ഇടവഴിയിൽ പോലും മുളച്ച് പൊന്തുന്ന സ്വകാര്യ ഫ്ലാറ്റുകൾ ആണ് എന്ന് കരുതുന്ന എല്ലാവരും ഈ ദുരന്തത്തിൽ നിന്ന് എന്തെങ്കിലും ഒക്കെ മനസിലാക്കിയിരുന്നു എങ്കിൽ എന്ന് മാത്രം വിചാരിച്ച് പോവുന്നു.

Post your comments here :