ഔഷധങ്ങളുടെ റാണിയായാണ് തുളസി അറിയപ്പെടുന്നത്.


ഔഷധങ്ങളുടെ റാണിയായാണ് തുളസി അറിയപ്പെടുന്നത്. നിരവധി ആയുര്‍വേദ മരുന്നുകളില്‍ പ്രധാന ഘടകമായി തുളസി ഉപയോഗിക്കുന്നുണ്ട്. തുളസിയിലയ്ക്ക് മാത്രമല്ല അതിന്റെ പൂവിനും നിരവധി രോഗങ്ങളോട് പൊരുതാനുള്ള കഴിവുണ്ട്.പത്ത് ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഒറ്റ തുളസിയിലക്ക് കഴിയും. ഏതൊക്കെയാണ് ആ അസുഖങ്ങള്‍ എന്നല്ലേ…

1. പനി: പനി പമ്പകടക്കണമെങ്കില്‍ തുളസി നീര് കഴിച്ചാല്‍ മതി.
2. സാധാരണ ജലദോഷം: വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും.
3. തൊണ്ടവേദന: തൊണ്ട വേദനയുണ്ടാവുമ്പോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്.
4. തലവേദന: ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്. തുളസിയിലയും ചന്ദനവും പേസ്റ്റ് രൂപത്തിലാക്കി നെറ്റിയില്‍ പുരട്ടുക. അതിന്റെ തണുത്ത പ്രഭാവം തീര്‍ച്ചയായും നിങ്ങള്‍ക്ക് ആശ്വാസം പകരും.
5. കണ്ണിനുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍: നേത്ര രോഗങ്ങള്‍ ചികിത്സിക്കാന്‍ കരിംതുളസിയില നല്ലതാണ്. കരിംതുളസിയുടെ നീര് ഒന്ന് രണ്ട് തുള്ളി കണ്ണില്‍ ഉറ്റിക്കുന്നത് വേദന അകറ്റാന്‍ സഹായിക്കും.
6. പല്ലിനുണ്ടാവുന്ന പ്രശ്‌നം: തുളസിയില ഉണക്കി പൊടിയാക്കിയതും കടുക് ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പല്ലില്‍ തേയ്ക്കുകയോ അല്ലെങ്കില്‍ ബ്രഷ് ചെയ്യുകയോ ചെയ്യുക. വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
7. ചര്‍മ്മ രോഗം: ലൂക്കോഡര്‍മ പോലുള്ള ചര്‍മ രോഗങ്ങള്‍ അകറ്റാന്‍ തുളസി നീര് സഹായിക്കും.
8. പ്രാണികളുടെ കടി: പ്രാണികളുടെ കടിയേറ്റ ഭാഗത്ത് തുളസിയുടെ വേര് അരച്ച് പുരട്ടുക. എളുപ്പം ഭേദമാകും.
9. മൂത്രത്തില്‍ കല്ല്: തേനും തുളസിയിലയുടെ നീരും മിക്‌സ് ചെയ്ത് കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് ഭേദമാകും.
10. സ്ട്രസ് കുറയ്ക്കുന്നു: തുളസിയില 12 എണ്ണം വീതം ദിവസവും കഴിക്കുന്നത് സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കും.

Post your comments here :