പഴങ്ങള്‍ സൂക്ഷിക്കാന്‍


പഴങ്ങള്‍ സൂക്ഷിക്കാന്‍

1 . നന്നായി പഴുത്ത പഴത്തിനു അരികില്‍ വച്ചാല്‍ പഴുക്കാത്ത പഴം എളുപ്പം പഴുക്കും
2 . നനഞ്ഞ തുണിയില്‍ പൊതിഞ്ഞു പേപ്പര്‍ ബാഗില്‍ വച്ചാല്‍ പഴം വേഗം പഴുക്കും
3 . ആപ്പിള്‍ ഒന്ന് ഒന്നില്‍ തൊടാതെ വച്ചാല്‍ കൂടുതല്‍ കാലം കേടാകാതെ ഇരിക്കും
4 . തണുത്ത സാഹചര്യത്തില്‍ സൂക്ഷിച്ചാല്‍ ആപ്പിള്‍ന്റെ ജീവകം സി നഷ്ടപെടാതെ ഇരിക്കും
5 .ആപ്പിള്‍ തുളകള്‍ ഉള്ള കവറില്‍ ഇട്ടു ഫ്രിഡ്ജില്‍ സൂക്ഷിക്കുക.രണ്ടു ആഴ്ചയോളം കേടാകാതെ ഇരിക്കും
6 .മുന്തിരി ഈര്‍പ്പം തീര്‍ത്തും ഇല്ലാതെ വേണം ഫ്രിഡ്ജില്‍ വക്കാന്‍ , പൊതിയാനും പാടില്ല. രണ്ടു ആഴ്ച വരെ കേടാകാതെ ഇരിക്കും .
7 . അധികം പഴുകാത്ത മാങ്ങയാനെങ്കില്‍ ഫ്രിഡ്ജില്‍വക്കരുത് . കടലാസില്‍ പൊതിഞ്ഞു വെളിച്ചം കുറവുള്ള സ്ഥലത്ത് വക്കാം. നന്നായി പഴുത്ത മാങ്ങ കവറില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം .ഒരു ആഴ്ചക്കകം ഉപയോഗിച്ച് തീര്‍ക്കണം .
8 .തവിട്ടു നിറത്തില്‍ കുത്തുകള്‍ ഉള്ള ഓറഞ്ച് തിരഞ്ഞു എടുക്കുക .അവ ഗുണമേന്മ ഉള്ളതായിരിക്കും
.
9 . ചെറുനാരങ്ങ 10 - 14 ദിവസം കേടാകാതെ ഫ്രിഡ്ജില്‍ സൂക്ഷികാം .പിഴിയുന്നതിനു മുമ്പ് അല്‍പ സമയം ചൂട് വെള്ളത്തില്‍ ഇട്ടു വച്ചാല്‍ കൂടുതല്‍ ജ്യൂസ്‌ കിട്ടും
10 .സ്ട്രോബെറി ചെറിയ ദ്വാരങ്ങള്‍ ഉള്ള പാത്രത്തില്‍ ഇട്ടു അടച്ചു ഫ്രിഡ്ജില്‍ വച്ചാല്‍ കൂടുതല്‍ ദിവസം കേടാകാതെ ഇരിക്കും .കഴുകിയ ശേഷം മാത്രമേ സ്ട്രോബെരിയുടെ അറ്റത്തുള്ള പച്ച തൊപ്പി കളയാന്‍ പാടുള്ളൂ .ഇല്ലെങ്കില്‍ വെള്ളം അകത്തു കേറും .

Post your comments here :