Whatsapp !!!!!!!!

WHATSUPP !!!!
Brian Acton and Jan Koum എന്നിവർ 2007 വരെ Yahoo Inc ൽ ആയിരുന്നു . 2007 ൽ രണ്ടുപേരും Yahoo വിട്ടു സൌത്ത് അമേരിക്കയിൽ വന്ന് ഫെയിസ്ബുക്കിൽ ജോലിക്ക് ശ്രമിച്ചു എന്നാൽ രണ്ടുപേരും reject ചെയ്യപ്പെട്ടു. അതിനു ശേഷം . 2009 ൽ മൊബൈൽ application രംഗത്തെ സാധ്യതകൾ മനസിലാക്കി Koum Iphone അപ്പ് സ്റ്റോറിൽ ഒരു സ്റ്റാറ്റസ് എക്സ്ചങ്ങിങ്ങ് അപ്ലിക്കേഷൻ നിർമിക്കാൻ തീരുമാനിക്കുകയും Igor Solomennikov എന്ന iphone അപ്പ് ഡെവലപ്പറെ സമീപിക്കുകയും whatsapp അപ്ലിക്കേഷൻ നിർമിക്കുകയും ചെയ്തു . Koum അപ്ലിക്കേഷന് whatsapp എന്ന് പേര് നല്കാൻ കാരണം അത് watsup എന്ന വാക്കിനോട് വളരെ സാമ്യം തോന്നിച്ചത് കൊണ്ടാണ് .2009 ഫബ്രുവരി 24 ന് Whatsapp Inc രൂപീകരിച്ചു . ആദ്യം വിജയകരമാല്ലതിരുന്ന വാട്സപ്പ് ഉപേക്ഷിക്കാൻ koum വിചാരിച്ചുവെങ്കിലും Brian Action ന്റെ പ്രോത്സാഹനം കാരണം കുറച്ചു മാസങ്ങൾ കൂടി പരിശ്രമങ്ങൾ തുടർന്നു. 2009 ജൂണിൽ ആപ്പിൾ പുഷ് നോട്ടിഫിക്കേഷൻ സർവീസ് തുടങ്ങിയതോടെ . വാട്സാപ് അത് പ്രയോജനപ്പെടുത്തി messaging കൂടി അപ്ലിക്കേഷനിൽ ഉള്പ്പെടുത്തി Whatsapp 2.0 ഇറക്കി . അത് വിജയിച്ചു അപ്ലിക്കേഷന്റെ ആക്റ്റീവ് users 250,000 ആയി വർധിച്ചു . 4-5 മാസങ്ങൾക്ക് ശേഷം WhatsApp ന്റെ Blackberry version പുറത്തിറക്കി . Koum ആണ് WhatsApp Inc രൂപികരിച്ചത് എങ്കിലും $250,000 ന്റെ നിക്ഷേപം പലരിൽനിന്നായി Brian Action സ്വരൂപിച്ചത് അദ്ധേഹത്തെ Whatsapp ന്റെ Co -Founder എന്ന സ്താനത്തിനർഹനാക്കി.
മെയ്‌ 2010 ൽ simbion ,2010 ഓഗസ്റ്റിൽ Android , 2011 സെപ്റ്റംബറിൽ വിൻഡോസ്‌ എന്നീ platformsൽ Whatsapp versions ഇറക്കി.
2015 ന്റെ ആരംഭത്തിൽ Whatsapp ന്റെ ആക്റ്റീവ് users ന്റെ എണ്ണം ഒരു മാസത്തിൽ 700 മില്യണ്‍ ആയിരുന്നു . 30 ബില്യണിൽ അധികം മെസേജുകൾ ഓരോ ദിവസവും WhatsApp ലുടെ കൈമാറുന്നു.
2014 ഫബുവരി 19 ൽ WhatsApp നെ 19 ബില്യൻ US ഡോളറിന്ന് Facebook ഏറ്റെടുത്തു . 19$ൽ 12$ Facebook ഷെയർ ആയാണ് നല്കിയത്. ഒരുപക്ഷെ facebook ൽ Koum ന് ജോലി കിട്ടിയിരുന്നു എങ്കിൽ Whatsapp ഉണ്ടാകുമായിരുന്നില്ല .

തുമ്മല്‍ അകറ്റാന്‍ ഇതാ ചില പോംവഴികള്‍ !!!!!!

തുമ്മല്‍ അകറ്റാന്‍ ഇതാ ചില പോംവഴികള്‍ 



രണ്ടു കഷണം പച്ചക്കര്‍പ്പൂരം, ചെറിയൊരു കഷണം ചെറുനാര ങ്ങ അരച്ചത്, ഒരു ടീസ്പൂണ്‍ രക്ത ചന്ദനം പൊടിച്ചത് ഇവ ഒരു ഗ്ലാസ് വെളിച്ചെണ്ണയില്‍ ചേര്‍ത്തു മൂപ്പിച്ചു കുളിക്കുക.
* വാതംകൊല്ലിയുടെ വേര് നന്നായി കഴുകി ചതച്ച് കിഴി കെട്ടി പലതവണ മൂക്കില്‍ വലിക്കുക.
* ഒരു പിടി ചുവന്ന തുളസിയില ഒരു ഗ്ലാസ് വെളിച്ചെണ്ണയില്‍ ചതച്ചിട്ട് മൂക്കുമ്പോള്‍ അരിച്ചെടുക്കുക. ഈ എണ്ണ പതിവായി തേച്ചു കുളിക്കുക.
* പൂവാങ്കുറുന്തല്‍, ഇരട്ടിമധുരം ഇവ ചതച്ചിട്ട് വെളിച്ചെണ്ണ മൂപ്പിച്ച് തലയില്‍ തേക്കുക.
* രണ്ടു കുരുമുളക്, രണ്ടു കുടലന്റെ ഇല ഇവ ഒരുമിച്ച് ചവച്ചിറക്കുക.
* ഏലത്തരിയും വേപ്പിന്‍തൊലിയും അമ്പതു ഗ്രാം വീതമെടുത്ത് 100 മില്ലി വെളിച്ചെണ്ണയില്‍ ചതച്ചിട്ട് മൂപ്പിച്ച് ആവശ്യത്തിനെടുത്ത് തേച്ചു കുളിക്കുക.

മഞ്ഞപല്ല് എങ്ങിനെ വെളുപ്പിക്കാം!!!!

മഞ്ഞപല്ല് എങ്ങിനെ വെളുപ്പിക്കാം!!!!

കഴിഞ്ഞില്ലെങ്കില് പിന്നെന്ത് മനസുഖംകിട്ടാനാണ്. വീട്ടില് നിന്നുതന്നെ നിങ്ങള്ക്ക്എളുപ്പം നിങ്ങളുടെ മഞ്ഞപ്പല്ല് മാറ്റി വെളുത്തപൂപോലുള്ള പല്ല് സ്വന്തമാക്കാം. പുകവലി,മദ്യപാനം, അമിതമായ ചായകുടി, പല്ല്നന്നായി വൃത്തിയാക്കാത്തത് തുടങ്ങിയ പലകാരണവുമാകാം മഞ്ഞപ്പല്ല് ഉണ്ടാകുന്നത്.

പല്ലാണ്, കെമിക്കല് വസ്തുക്കള് വഴി പല്ല്വെളുപ്പിക്കാന് നിന്നാല് പല പ്രശ്നങ്ങളും വരും.അതുകൊണ്ട് പ്രകൃതിദത്തമായി തന്നെമഞ്ഞപ്പല്ല് മാറ്റിയെടുക്കാം.

1. മഞ്ഞള്പ്പൊടി: മഞ്ഞള്പ്പൊടി മഞ്ഞയാണെന്ന് കരുതി പല്ല്മഞ്ഞയാകില്ല. മഞ്ഞള്പ്പൊടിയും  ചെറുനാരങ്ങാനീരും ഉപ്പും ചേര്ത്ത്പേ സ്റ്റാക്കുക. ഇത് നിങ്ങളുടെ പല്ലില്തേക്കാം.
2. പഴത്തൊലി:മിനറല്സും മെഗ്നീഷ്യവും അടങ്ങിയ പഴത്തിന്റെതൊലി മഞ്ഞപ്പല്ല് ഇല്ലാതാക്കി പല്ലിന്വെളുപ്പ് നിറം നല്കും. ഒരുദിവസം മൂന്ന്
തവണയെങ്കിലും പഴത്തൊലി ഉപയോഗിച്ച്പല്ല് തേക്കാം.
3. ഉപ്പ് :ഉപ്പും ബേക്കിങ് സോഡയും ചേര്ത്ത് പല്ല്വൃത്തിയാക്കാം. മഞ്ഞപ്പല്ലുകള് പെട്ടെന്ന്മാറ്റിതരും.
4. ആര്യവേപ്പ്:15 മിനിട്ട് ആര്യവേപ്പിന്റെ ഇല ചവച്ചാല്മഞ്ഞപ്പല്ലുകള് മാറികിട്ടും.
5. ചെറുനാരങ്ങ:ചെറുനാരങ്ങയും ഉപ്പും കലര്ത്തി പല്ലില് തേച്ച്നോക്കൂ. ഒരാഴ്ച കൊണ്ട് നല്ല ഫലം കിട്ടും.
6. ക്യാരറ്റ്:ക്യാരറ്റ് ജ്യൂസും ഉപ്പും ഉപയോഗിച്ച് പല്ലുകള്തേക്കുന്നതും പല്ലിന് തൂവെള്ള നിറം നല്കും.
7. കറുവ:ഇല കറുവ ഇലയുടെ പൊടി പാല് ഉപയോഗിച്ച്പേസ്റ്റാക്കി പല്ല് തേക്കാം.ചിരിക്കാന് പലര്ക്കും ബുദ്ധിമുട്ടാണ്...എന്താണ്

കാരണം, മഞ്ഞപ്പല്ല് ആരേലും കണ്ടാലോ...
ആത്മവിശ്വാസത്തോടെ ചിരിക്കാന്
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.

ഒരു കസ്റ്റമർ മൊബെയിൽഫോൺ റിപ്പയറിങ്ങിൻ കൊണ്ട് വന്നാൽ ആ ഷോപ്പിലുള്ള മെയിൻ ടെക്നിഷൻ ഫോൺ വാങ്ങിവച്ച് ആ കസ്റ്റമറിനോട് പറയും ഇത് ഇവിടെ വച്ച് നോക്കേണ്ടി വരും നിങ്ങൾ കുറച്ച് കഴിഞ്ഞ് വന്നാൽ മതിയെന്ന്.

ഒരു കസ്റ്റമർ മൊബെയിൽഫോൺ
റിപ്പയറിങ്ങിൻ കൊണ്ട് വന്നാൽ ആ
ഷോപ്പിലുള്ള മെയിൻ ടെക്നിഷൻ ഫോൺ
വാങ്ങിവച്ച് ആ കസ്റ്റമറിനോട്
പറയും ഇത് ഇവിടെ വച്ച് നോക്കേണ്ടി വരും
നിങ്ങൾ കുറച്ച് കഴിഞ്ഞ് വന്നാൽ
മതിയെന്ന്. പക്ഷേ കമ്പ്ലൈന്റ്
എന്താണെന്നു പോലും
നോക്കാതെയായിരിക്കും ഈ പ്രസ്താവന.
എന്നിട്ട് കസ്റ്റമർ പോയതിൻ ശേഷം ഇവൻ
ആദ്യമായി ഫോണിലുള്ള കമ്പ്ലീറ്റ്
ഡാറ്റകളും പരിശോദിക്കും .താൻ
ഉദ്ദേശിച്ചത് അതി ലില്ലങ്കി ൽ
അടുത്തതായി ബാക്കപ്പ് പരിശോദിക്കും.
ബാക്കപ്പ് പരിശോദിക്കുകയെന്നാൽ നമ്മൾ
മൊബെയിൽ ഫോണിൽ എടുത്ത ഫോട്ടോസ്
,വീഡിയോസ് എന്നിവ നാം എടുത്തതിന്ന്
ശേഷം ഡിലീറ്റ് ചെയ്തു എങ്കിലും ആ
ഫയൽ മെമ്മറിക്കാർഡിലോ ഫൊണിലോ
മറഞ്ഞ് കിടപ്പുണ്ടാകും. ചില സോഫ്റ്റ്
വെയർ ഉപയോഗിച്ച് ഡിലീറ്റ് ചെയ്ത
ഫോട്ടോസ് ,അല്ലങ്കിൽ വീഡിയോസ്
രണ്ടാമത് കാണാൻ കഴിയുന്ന രീതിയിൽ
ആക്കിയെടുക്കാൻ കഴിയുന്നു.( data recovery
softwere)
ഇങ്ങനെ ബാക്കപ്പ് ചെയ്ത വിവിത
അറിവുകൾ ബോധ്യപ്പെട്ടവനാൺ ഞാൻ
മൊബെയിൽ ഷോപ്പിലുള്ള സർവ്വീസർമ്മാർ
അല്ലങ്കിൽ കമ്പ്യൂട്ടർ റിപ്പയറിംഗ്
ഷോപ്പിലുള്ള സർവ്വീസറുമാർ
മൊബെയിലിന്റെയോ അല്ലങ്കിൽ
അതിലുള്ള മെമ്മറിചിപ്പോ അല്ലങ്കിൽ
കമ്പ്യൂട്ടർ ഹാർഡ് ഡിസ്കോ ഈ രീതിയിൽ
ബാക്കപ്പ് ചെയ്തെടുത്ത് നമ്മുടെ
സഹോദരിമാരുടെ ഫോട്ടോസ് ഒപ്പിയെടുക്കുക
എന്നുള്ളതല്ല ഭീകരത. അതിൽ പല
കുടുംബത്തിലെ അച്ചടക്കത്തോടെ
ജീവിച്ച് വരുന്ന സഹോദരിമാരുടെ
അലക്ഷ്യമായെടുത്തതോ ,അല്ലങ്കിൽ
തലമറക്കാതെയെടുത്തതോ ആയ
ഫോട്ടോസ്,എടുക്കുകയോ ചെയ്യുന്നത് അല്ല
ഭീകരത. പിന്നെയോ?
ചില ഭർത്താക്കന്മാർ ഭാര്യയുമായി ഉള്ള
രഹസ്യനിമിശങ്ങൾ അവർ ഒരു രസത്തിന്ന്
വേണ്ടി വെറുതേ മൊബെയിലിൽ
എടുത്തതായിരിക്കും.പിന്നീട് അത്
ഡിലീറ്റ് ചെയ്തിട്ടുമുണ്ടാകും. എന്നാൽ ഒരു
ആറുമാസമോ അല്ലങ്കിൽ രണ്ട് കൊല്ലമോ ആ
മൊബെയിൽ ഉപയോഗിച്ച് പിന്നീട്
വിൽപ്പനക്കോ,റിപ്പയെറിങ്ങിന്ന്
വേണ്ടിയോ കടകളിൽ കൊണ്ട് കൊടുക്കുമ്പോൾ
മുമ്പ് പറഞ്ഞ രീതിയിൽ അത്തരം
വീഡിയോസ് അല്ലങ്കിൽ ഫോട്ടോസ്
സെർവ്വിസർമ്മാർ ഒപ്പിയെടുക്കുകയ
ും,പിന്നീട് കണ്ടാസ്വദിക്കുകയും
പോരാത്തതിന്ന് ഇന്റർനെറ്റിൽ
പ്രചരിപ്പിക്കുകയും ച്യ്യുന്നു.
ഈ രീതിയിൽ പലരും അതിലുള്ള സ്ത്രീകളെ
കണ്ടെത്തി ഈ വീഡിയോ കാണിച്ച്
അവരെ ശാരീരികമായും
സാമ്പത്തികമായും നിരന്തരം
പീഡിപ്പിക്കുന്നതായും ഞാൻ
കേട്ടിട്ടുണ്ട്.
കാലം ഇത്രതന്നെ പുരോഗമിച്ചിട്ടു
ം ഇതുപോലുള്ള ചില കാര്യങ്ങൾ ചിലർക്ക്
അറിയാതെ പോകുന്നുണ്ട്. അത്തരക്കാർക്ക്
വായിച്ച് മനസ്സിലാക്കാൻ കഴിയുന്ന
രീതിയിലാൺ ഇത് എഡിറ്റ് ചെയ്തിട്ടുള്ളത്‌
.ഇത് ചിലര് തന്ന അനുഭവങ്ങളിലെ ചില
മുന്നറിയിപ്പുകള് , അത് ആരുമാവം...
ഇത് വായിച്ച് മനസ്സിലാക്കുകയും,
അതനനുസരിച്ച് ഫോട്ടോസ്,വീഡിയോസ്
എന്നിവ മൊബയിലിൽ എടുക്കാതിരിക്കു
കയും നിർബ്ബന്തമായും മറ്റുള്ളവർക്ക് ഇത്
ഷെയർ ചെയ്യുകയും ചെയ്യുക.
നിങ്ങളുടെ മനസ്സിന്റെ നന്മ
ആര്കെങ്കിലും ഉപകാരപ്പെടട്ടേ ഷെയര്
ചെയ്യൂ.....

പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവര്‍ ശ്രദ്ധിക്കുക...!!


പുതിയ പാസ്പോര്‍ട്ട് എടുക്കുന്നവര്‍ ശ്രദ്ധിക്കുക...!!









1 . ഈ വെബ് സൈറ്റ് ഓപണ്‍ ചെയ്യുക.http://www.passportindia.gov.in/AppOnlineProject/welcomeLink ഒരു യൂസര്‍ ഐടിയും പാസ്സ് വേര്‍ഡും ക്രിയേറ്റ്‌ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ ഇടതുവശത്ത് document adviser എന്ന ഒരു ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ഓരോ തരത്തിലുള്ള പാസ്പോർട്ടിനും (തത്കാൽ, നോർമൽ) സമർപ്പിക്കേണ്ട documents എന്തൊക്കെയാണെന്ന് അറിയാൻ കഴിയും. 3 അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്‍ ലൈനായി സമര്‍പ്പിക്കുക. 4 അപേക്ഷകൻ പാസ്സ്പോട്ടിന്റെ ഫീസ്‌ (ഏതു ടൈപ്പ് പാസ്സ്പോർട്ട് എന്നതിനെ ആശ്രയിച്ച്) നെറ്റ് ബാങ്കിംഗ് വഴിയോ , ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിലോ അടച്ചതിന് ശേഷമേ അപ്പോയിമെന്റ്റ് ലഭിക്കുകയുള്ളു. (NB: ചെല്ലാൻ വഴി എസ.ബി.ഐ.ബാങ്കിൽ ഫീസ്‌ അടച്ചാൽ 48 മണിക്കുറിനു ശേഷമേ അപ്പോയിമെന്റ്റ് ലഭിക്കുകയുള്ളു. നെറ്റ്ബാങ്കിങ്ങ് / ഡെബിറ്റ് കാര്ഡ് വഴി വേഗം ഫീസ്‌ അടക്കം . എസ്.ബി.റ്റി തുടങ്ങി ചില ബാങ്കുകൾ , നെറ്റ് ബാങ്കിങ്ങിന് സർവീസ് ചാർജ് ഈടാക്കുന്നില്ല. മറ്റു ബാങ്കുകൾ 15 -20 രൂപ സർവീസ് ചാർജ് ഈടാക്കുന്നു . പഴയത് പോലെ തീയതിയും സമയവും നമുക്ക് തിരഞെടുക്കാൻ സാധിക്കുകയില്ല. ഏറ്റവും അടുത്ത തീയതിയും സമയവും നമുക്ക്‌ ലഭിക്കും.) സേവാ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കുന്ന ദിവസവും സമയവും തിരഞ്ഞെടുക്കുക. 5 സമയവും തിയതിയും ലഭിച്ചാല്‍ അതിന്റെ പ്രിന്റ്‌ എടുക്കുക. 6 ആവശ്യമുള്ള എല്ലാ യഥാര്‍ത്ഥ രേഖകളുമായി തിരഞ്ഞെടുത്ത തിയതിയില്‍ കൃത്യ സമയത്ത്‌ അപേക്ഷകന്‍ നേരിട്ട് ഹാജരാവുക. 7 പ്രഥമ പരിശോധനാ കൌണ്ടറില്‍ നിന്നും ടോക്കണ്‍ കൈപ്പറ്റുക. 8 ടോക്കണിന്റെ ബാര്‍ കോഡ് സുരക്ഷാ കവാടത്തില്‍ കാണിച്ച് ലോഞ്ചിലേക്ക് പ്രവേശിക്കുക. ഇവിടെ കാണുന്ന സ്ക്രീനില്‍ നമ്പര്‍ ടോക്കണ്‍ നമ്പര്‍ തെളിയുമ്പോള്‍ അതിനു നേരെ കാണിക്കുന്ന 'എ' സെക്ഷന്‍ കൌണ്ടറിലേക്ക് പോവുക. 9 'എ' കൌണ്ടറില്‍ വെച്ച് അപേക്ഷയില്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനുള്ള അവസരം ഉണ്ടായിരിക്കും. ഇവിടെ നിന്ന് പാസ്പോര്‍ട്ടിന് ആവശ്യമായ ഫോട്ടോയും വിരലടയാളവും എടുക്കും. ഇത് കാണാനായി അപേക്ഷകന് അഭിമുഖമായി മോണിറ്റര്‍ ഉണ്ടായിരിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്കാനിംഗ് ഈ കൌണ്ടറില്‍ തന്നെ നടക്കുന്നതായിരിക്കും. 10 ഇവിടെ നിന്നും 'ബി' കൌണ്ടറില്‍ എത്തണം. ഇവിടെ നിന്നും രേഖകളുടെ പരിശോധന നടക്കും. ആവശ്യമായ എല്ലാ രേഖകളും ഉണ്ടെങ്കില്‍ പാസ്സ്പോര്‍ട്ട് ഗ്രാന്റിംഗ് വിഭാഗമായ 'സി' കൌണ്ടറിലേക്ക് പോകാം. 11 'സി' കൌണ്ടറില്‍ നിന്നും പുറത്തേക്ക്‌ കടക്കുമ്പോള്‍ അക്നോളഡ്ജ്മെന്റ് സ്ലിപ്പ്‌ ലഭിക്കും. സ്ലിപ്പില്‍ പാസ്പോര്‍ട്ട് ലഭിക്കുമോ ഇല്ലയോ എന്ന വിവരം, തിയതി, ആവശ്യമായ നിര്‍ദ്ദേശം, തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. പുറത്ത്‌ കടക്കുമ്പോള്‍ സേവാ കേന്ദ്രത്തില്‍ നിന്നും ലഭിച്ച സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള സൌകര്യങ്ങളും അപേക്ഷകന് അവസരമുണ്ട്. 12 അപേക്ഷാ റഫറന്‍സ്‌ നമ്പര്‍ (എ. ആര്‍ . എന്‍ ) കുറിച്ചു വയ്ക്കുക.

വെള്ളംകുടിയിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ….

വെള്ളംകുടിയിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ….! 



വെള്ളം കുടിയെക്കുറിച്ച് പലരും പലതും കേട്ടിട്ടുണ്ടാവും. എന്നാൽ ഇതിൽ എത്രത്തോളം യാഥാർത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്നും എത്രപേർക്കറിയാം…? ദാഹം തോന്നുമ്പോൾ മാത്രമാണ് വെള്ളം കുടിക്കേണ്ടത് എന്ന് ധരിച്ചു വച്ചിരിക്കുന്നവർ അറിയുക, ഈ ധാരണ വലിയൊരു മണ്ടത്തരമാണ്. കാരണം വെള്ളത്തിന് നിങ്ങളുടെ ശരീരത്തിൽ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. വെള്ളംകുടിക്കുന്നതിനെക്കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ…
1. രാവിലെ എഴുന്നേറ്റ ഉടൻ
രാവിലെ എഴുന്നേറ്റയുടൻ ഒന്നു മുതൽ രണ്ടു ഗ്ലാസ് വെള്ളം കുടിച്ച് ശരീരപ്രവർത്തനങ്ങൾ ആരംഭിക്കാം. ശരീരത്തിലെ വിഷാംശം എല്ലാം നീക്കം ചെയ്ത് അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ഈ വെള്ളംകുടി സഹായിക്കും. അവരവരുടെ താൽപര്യത്തിനനുസരിച്ച് നാരങ്ങാനീര്, തേൻ, കറുവാപ്പട്ട തുടങ്ങിയവ ഇതിൽ ചേർക്കാവുന്നതാണ്.
2. ഊണിന് അര മണിക്കൂർ മുൻപ്
ഊണിന് അര മണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക, ഇതു ഭാരം കുറയ്ക്കാൻ മാത്രമല്ല വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഊണു സമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാൻ വയറിനെ സജ്ജമാക്കുകയും ചെയ്യും.
3. ആഹാരം കഴിച്ച ഉടൻ
ആഹാരം കഴിച്ച ഉടൻ പെട്ടെന്നുള്ള വെള്ളംകുടി വേണ്ട. ഇത് നിങ്ങളുട ദഹനപ്രക്രിയയുടെ വീര്യം കുറയ്ക്കും.
4. ഊണിനൊപ്പം വെള്ളം
ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. വെള്ളത്തിനു പകരമായി തൈര്, റെയ്ത്ത, ബട്ടർമിൽക്ക് എന്നിവ ഉപയോഗിക്കാം. ഇവ ശരീരത്തിന് കുളിർമയും നൽകും.
5. ക്ഷീണാവസ്ഥയിൽ തലച്ചോറിന് ഉണർവേകാൻ
തലച്ചോറിന്റെ പ്രവർത്തനനം 75 ശതമാനവും വെള്ളത്താലാണ്. ഇവ തടസം കൂടാതെ നടക്കണമെങ്കിൽ വെള്ളംകുടിക്കേണ്ടത് അത്യാവശ്യമാണ്. ജോലിക്കിടയിലോ യാത്രാവേളയിലോ മറ്റോ ക്ഷീണം തോന്നുമ്പോൾ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ, ഉൻമേഷം കൈവരുന്നത് കാണാം.
6. വിശക്കുമ്പോൾ വെള്ളം
ദാഹം തോന്നുമ്പോഴും വിശക്കുമ്പോഴും ശരീരം നൽകുന്നത് എകദേശം സമാനമായ സിഗ്നലുകൾ തന്നെ. അതുകൊണ്ടു വിശപ്പു തോന്നുമ്പോൾ ആദ്യം കുറച്ച് വെള്ളം കുടിക്കുക. 10 മിനിട്ട് വിശ്രമിക്കുക, എന്നിട്ടും വിശപ്പ് ശമിച്ചില്ലെങ്കിൽ മാത്രം സ്നാക്കുകളെ ആശ്രയിക്കുക.
7. ദിവസത്തിന്റെ ആദ്യപകുതിയിൽ കൂടുതൽ വെള്ളം
ദിവസത്തിന്റെ രണ്ടാം പകുതിയിൽ (ഉച്ചയ്ക്കു ശേഷം) കുടിക്കുന്നതിനെക്കാളും വെള്ളം ആദ്യ പതുതിയിൽ കുടിക്കുന്നതാണ് നല്ലത്. ഇത് രാത്രിയിൽ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാൻ സഹായിക്കും.
8. ഉറക്കം കുറവാണെങ്കിൽ
ഒരു ദിവസത്തെ രാത്രിയിൽ സംതൃപ്തമായ ഉറക്കം ലഭ്യമായില്ലെങ്കിൽ പകൽ ധാരാളം വെള്ളം കുടിക്കണം. ഉറക്കത്തിലും നിങ്ങളുടെ ശരീരം പ്രവർത്തനക്ഷമമാണ്. അതു ശരിയായ രീതിയിലും സുഗമമായും നടക്കുന്നതിന് ആവശ്യമായ വെള്ളം ശരീരത്തിൽ ഉണ്ടാകണം.
9. വ്യായാമത്തിനു മുൻപും ശേഷവും
വ്യായാമം ചെയ്യാൻ തുടങ്ങുന്നതിനു മുൻപും വ്യായാമത്തിനു ശേഷവും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. മസിലുകളെ ഊർജസ്വലമാക്കാൻ വെള്ളം അവശ്യഘടകമാണ്. ഇത് ക്ഷീണമകറ്റി ഊർജസ്വലത കൈവരുത്താൻ സഹായിക്കും.
10. രോഗാവസ്ഥയിൽ
ഏതെങ്കിലും തരത്തിലുള്ള രോഗം നിങ്ങളുടെ ശരീരത്തെ കീഴ്പ്പെടുത്തുമ്പോൾ കുറച്ച് അധികം വെള്ളം കുടിക്കണം. ഇതു രോഗം പെട്ടെന്ന് അകറ്റാൻ സഹായിക്കും. ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും 10 ഗ്ലാസ് വെള്ളം ഒരു ദിവസം കുടിക്കണം.

ഐസ്‌ക്രീം പതയാന്‍ വാഷിംഗ്‌ പൗഡര്‍; പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി


ഐസ്‌ക്രീം പതയാന്‍ വാഷിംഗ്‌ പൗഡര്‍; പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി


ഐസ്‌ക്രീമിനു മുന്നില്‍ എല്ലാം മറക്കുന്നവര്‍ക്ക്‌ കേള്‍ക്കാന്‍ അത്ര രസമുള്ള കാര്യങ്ങളല്ല ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്‌റ്റാന്‍ഡേര്‍ഡി(ബി.ഐ.എസ്‌)ന്റെ കണ്ടെത്തല്‍.
മധുരമൂറുന്ന ഐസ്‌ക്രീം കഴിക്കുമ്പോള്‍ വയറിന്‌ വല്ലവിധത്തിലുള്ള അസ്വസ്‌ഥതയുമുണ്ടാക്കുന്നുണ്ടെങ്കില്‍ സംശയിക്കേണ്ട, അതില്‍ നിശ്‌ചിത ശതമാനം വാഷിംഗ്‌ പൗഡര്‍ ഉണ്ടാകും.
ഐസ്‌ക്രീം പതഞ്ഞു പൊങ്ങാനായി വാഷിംഗ്‌ പൗഡറാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.
കൊച്ചിയില്‍ ബി.ഐ.എസ്‌ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷയില്‍ മാനദണ്ഡങ്ങളുടെ പങ്ക്‌ എന്ന സെമിനാറില്‍ ഡോ. സീതാറാം ദീക്ഷിത്‌ അവതരിപ്പിച്ച പ്രബന്ധത്തിലാണ്‌ ഈ കണ്ടെത്തലുള്ളത്‌.
കുട്ടികളാണ്‌ ഇതിന്റെ ഉപയോക്‌താക്കളെന്നുള്ളത്‌ ആശങ്കയുണ്ടാക്കുന്നു. വേഗത്തില്‍ പണം സമ്പാദിക്കാനായി ഉല്‍പാദകരും കച്ചവടക്കാരും ഭക്ഷ്യവസ്‌തുക്കളില്‍ വന്‍തോതില്‍ മായം ചേര്‍ക്കുന്നതായി കണ്ടെത്തി.
കേരളത്തില്‍ ഏറ്റവുമധികം മായം ചേര്‍ക്കുന്ന ഭക്ഷ്യവസ്‌തു പാലാണെന്നാണ്‌ പഠനറിപ്പോര്‍ട്ട്‌.
പാലില്‍ ചെറിയ തോതില്‍ വെള്ളം ചേര്‍ക്കുന്നതുപോലും പാലിന്റെ അടിസ്‌ഥാനഘടനയെ മാറ്റുന്നുണ്ട്‌. സാധാരണ താപനിലയില്‍ മായം ചേര്‍ക്കാത്ത പാല്‍ വേഗത്തില്‍ കേടാകും.
പാലില്‍ മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ സാധാരണനിലയില്‍ കൂടുതല്‍ സമയം കേടാകാതെ ഇരിക്കും. പാലിലെ മായം ചേര്‍ക്കല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌.
ഇന്ത്യയിലെ മുക്കാല്‍ഭാഗം ജനങ്ങളും ഉപയോഗിക്കുന്ന ഗോതമ്പില്‍ മണലും പൊടിയും ചേര്‍ത്താണ്‌ വിപണിയിലെത്തിക്കുന്നത്‌.
ഇഷ്‌ടികപ്പൊടി, ചുവന്ന നിറത്തിലുള്ള ഡൈ എന്നിവയാണ്‌ മുളകുപൊടിയിലെ പ്രധാനഘടകം.
കടുകിനോടൊപ്പം ആര്‍ഗിമോണ്‍ വിത്തുകള്‍, പഞ്ചസാരയിലും ഉപ്പിലും ചോക്കുപൊടി, കോഫിയില്‍ ചിക്കറി, മഞ്ഞള്‍പ്പൊടിയില്‍ മെറ്റാനില്‍ യെല്ലോ, നെയ്‌, വെണ്ണ എന്നിവയില്‍ വനസ്‌പതി, കുരുമുളകില്‍ പപ്പായയുടെ കുരു, ജീരകത്തില്‍ ചാര്‍ക്കോളും ചെടികളുടെ ചെറിയവിത്തും കട്ടിയായപാല്‍, പനീര്‍ എന്നിവയില്‍ സ്‌റ്റാര്‍ച്ചുമാണ്‌ ചേര്‍ക്കുന്നത്‌.
ബജറയോടൊപ്പം കേടായ ബജറയും കൂടി ചേര്‍ത്താണ്‌ വില്‍പ്പന. കായത്തിലെ പ്രധാനഘടകം സോപ്പുകായയാണ്‌.
വെജിറ്റബിള്‍ ഓയിലില്‍ ആവണക്കെണ്ണയും മിനറല്‍ ഓയിലും ചേര്‍ക്കുന്നതായും കണ്ടെത്തി.
മായം ചേര്‍ക്കല്‍ നിരോധനനിയമം കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രമേ മായം ചേര്‍ക്കല്‍ തടയാന്‍ കഴിയുകയുള്ളൂ.
കൃത്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ്‌ സെമിനാറിന്റെ വിലയിരുത്തല്‍.

ഔഷധങ്ങളുടെ റാണിയായാണ് തുളസി അറിയപ്പെടുന്നത്.


ഔഷധങ്ങളുടെ റാണിയായാണ് തുളസി അറിയപ്പെടുന്നത്. നിരവധി ആയുര്‍വേദ മരുന്നുകളില്‍ പ്രധാന ഘടകമായി തുളസി ഉപയോഗിക്കുന്നുണ്ട്. തുളസിയിലയ്ക്ക് മാത്രമല്ല അതിന്റെ പൂവിനും നിരവധി രോഗങ്ങളോട് പൊരുതാനുള്ള കഴിവുണ്ട്.പത്ത് ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഒറ്റ തുളസിയിലക്ക് കഴിയും. ഏതൊക്കെയാണ് ആ അസുഖങ്ങള്‍ എന്നല്ലേ…

1. പനി: പനി പമ്പകടക്കണമെങ്കില്‍ തുളസി നീര് കഴിച്ചാല്‍ മതി.
2. സാധാരണ ജലദോഷം: വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും.
3. തൊണ്ടവേദന: തൊണ്ട വേദനയുണ്ടാവുമ്പോള്‍ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്‌സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്.
4. തലവേദന: ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്. തുളസിയിലയും ചന്ദനവും പേസ്റ്റ് രൂപത്തിലാക്കി നെറ്റിയില്‍ പുരട്ടുക. അതിന്റെ തണുത്ത പ്രഭാവം തീര്‍ച്ചയായും നിങ്ങള്‍ക്ക് ആശ്വാസം പകരും.
5. കണ്ണിനുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍: നേത്ര രോഗങ്ങള്‍ ചികിത്സിക്കാന്‍ കരിംതുളസിയില നല്ലതാണ്. കരിംതുളസിയുടെ നീര് ഒന്ന് രണ്ട് തുള്ളി കണ്ണില്‍ ഉറ്റിക്കുന്നത് വേദന അകറ്റാന്‍ സഹായിക്കും.
6. പല്ലിനുണ്ടാവുന്ന പ്രശ്‌നം: തുളസിയില ഉണക്കി പൊടിയാക്കിയതും കടുക് ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പല്ലില്‍ തേയ്ക്കുകയോ അല്ലെങ്കില്‍ ബ്രഷ് ചെയ്യുകയോ ചെയ്യുക. വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
7. ചര്‍മ്മ രോഗം: ലൂക്കോഡര്‍മ പോലുള്ള ചര്‍മ രോഗങ്ങള്‍ അകറ്റാന്‍ തുളസി നീര് സഹായിക്കും.
8. പ്രാണികളുടെ കടി: പ്രാണികളുടെ കടിയേറ്റ ഭാഗത്ത് തുളസിയുടെ വേര് അരച്ച് പുരട്ടുക. എളുപ്പം ഭേദമാകും.
9. മൂത്രത്തില്‍ കല്ല്: തേനും തുളസിയിലയുടെ നീരും മിക്‌സ് ചെയ്ത് കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് ഭേദമാകും.
10. സ്ട്രസ് കുറയ്ക്കുന്നു: തുളസിയില 12 എണ്ണം വീതം ദിവസവും കഴിക്കുന്നത് സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കും.

പണമിടപാടിന് പുതുവഴി കാര്‍ഡുകള്‍ ബാങ്കിന്റെ ആപ്പുമായി ബന്ധിപ്പിച്ച് ക്യൂആര്‍കോഡ് വഴിയാണ് പണംകൈമാറുന്നത്

പണമിടപാടിന് പുതുവഴി
കാര്‍ഡുകള്‍ ബാങ്കിന്റെ ആപ്പുമായി ബന്ധിപ്പിച്ച് ക്യൂആര്‍കോഡ് വഴിയാണ് പണംകൈമാറുന്നത്
ഷോപ്പിങിന് പോകുമ്പോള്‍ ഡെബിറ്റ് കാര്‍ഡോ, ക്രഡിറ്റ് കാര്‍ഡോ ഇനി കയ്യില്‍ കരുതേണ്ട. ബാങ്കിന്റെ ആപ്പിലൂടെ ക്യൂആര്‍ കോഡ് വഴി പണംകൈമാറാം.
ക്യൂആര്‍ കോഡ് ഉപയോഗിച്ച് കാര്‍ഡുകളുമായി ബാങ്കുകളുടെ ആപ്പിനെ ബന്ധിപ്പിക്കാനുള്ള സാധ്യത വിസ അവതരിപ്പിച്ചതോടെയാണിത്. കച്ചവടക്കാരന്റെ കൈവശമുള്ള ഇലക്ട്രോണിക്‌സ് ഡ്രാഫ്റ്റ് ക്യാപ്ച്വര്‍ മെഷീന്‍ ഉപയോഗിച്ചാണ് പണംകൈമാറാന്‍ കഴിയുന്നത്.
ഫോണിലൂടെയോ ഓണ്‍ലൈന്‍ വഴിയോ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്തുവെന്നിരിക്കട്ടെ. ഭക്ഷണവുമായി വീട്ടിലെത്തുന്നയാളുടെ മൊബൈലിലെ ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്ത് നിങ്ങളുടെ ക്രഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വഴി പണം കൈമാറാം. പെട്രോള്‍ പമ്പിലോ, ടെക്‌സ്റ്റയില്‍ ഷോറൂമിലോ സമാനമായ രീതിയില്‍ പണം നല്‍കാം.
ഐസിഐസിഐ ബാങ്കിന്റെ വാലറ്റ് ആപ്പ് ആയ പോക്കറ്റ്‌സ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ ലോഗിന്‍ ചെയ്ത് എംവിസ ഐക്കണ്‍ ഉപയോഗിച്ച് ഡെബിറ്റ് കാര്‍ഡ് ലിങ്ക് ചെയ്യുക.
പണം അടയ്‌ക്കേണ്ടസമയത്ത് ആപ്പ് തുറന്ന് ഷോപ്പിലെ ഇഡിസിഎം വഴി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. നല്‍കേണ്ട തുക രേഖപ്പെടുത്തുക. പിന്‍ നല്‍കിയാല്‍ പണമിടപാട് പൂര്‍ത്തിയാകും.
ബ്ലൂടൂത്ത് വഴിയും ഭാവിയില്‍ ഈ രീതിയില്‍ പണംകൈമാറാന്‍കഴിയുമെന്ന് വിസയുടെ ഇന്ത്യ, സൗത്ത് ഏഷ്യ മാനേജര്‍ ടിആര്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
പരീക്ഷണാര്‍ഥം ഐസിഐസിഐ ബാങ്ക് (mVisa) ബെംഗളുരുവില്‍ സേവനം ആരംഭിച്ചുകഴിഞ്ഞു. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളും ഉടനെ ഈ സൗകര്യം നല്‍കിതുടങ്ങും.

പഴങ്ങള്‍ സൂക്ഷിക്കാന്‍


പഴങ്ങള്‍ സൂക്ഷിക്കാന്‍

1 . നന്നായി പഴുത്ത പഴത്തിനു അരികില്‍ വച്ചാല്‍ പഴുക്കാത്ത പഴം എളുപ്പം പഴുക്കും
2 . നനഞ്ഞ തുണിയില്‍ പൊതിഞ്ഞു പേപ്പര്‍ ബാഗില്‍ വച്ചാല്‍ പഴം വേഗം പഴുക്കും
3 . ആപ്പിള്‍ ഒന്ന് ഒന്നില്‍ തൊടാതെ വച്ചാല്‍ കൂടുതല്‍ കാലം കേടാകാതെ ഇരിക്കും
4 . തണുത്ത സാഹചര്യത്തില്‍ സൂക്ഷിച്ചാല്‍ ആപ്പിള്‍ന്റെ ജീവകം സി നഷ്ടപെടാതെ ഇരിക്കും
5 .ആപ്പിള്‍ തുളകള്‍ ഉള്ള കവറില്‍ ഇട്ടു ഫ്രിഡ്ജില്‍ സൂക്ഷിക്കുക.രണ്ടു ആഴ്ചയോളം കേടാകാതെ ഇരിക്കും
6 .മുന്തിരി ഈര്‍പ്പം തീര്‍ത്തും ഇല്ലാതെ വേണം ഫ്രിഡ്ജില്‍ വക്കാന്‍ , പൊതിയാനും പാടില്ല. രണ്ടു ആഴ്ച വരെ കേടാകാതെ ഇരിക്കും .
7 . അധികം പഴുകാത്ത മാങ്ങയാനെങ്കില്‍ ഫ്രിഡ്ജില്‍വക്കരുത് . കടലാസില്‍ പൊതിഞ്ഞു വെളിച്ചം കുറവുള്ള സ്ഥലത്ത് വക്കാം. നന്നായി പഴുത്ത മാങ്ങ കവറില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം .ഒരു ആഴ്ചക്കകം ഉപയോഗിച്ച് തീര്‍ക്കണം .
8 .തവിട്ടു നിറത്തില്‍ കുത്തുകള്‍ ഉള്ള ഓറഞ്ച് തിരഞ്ഞു എടുക്കുക .അവ ഗുണമേന്മ ഉള്ളതായിരിക്കും
.
9 . ചെറുനാരങ്ങ 10 - 14 ദിവസം കേടാകാതെ ഫ്രിഡ്ജില്‍ സൂക്ഷികാം .പിഴിയുന്നതിനു മുമ്പ് അല്‍പ സമയം ചൂട് വെള്ളത്തില്‍ ഇട്ടു വച്ചാല്‍ കൂടുതല്‍ ജ്യൂസ്‌ കിട്ടും
10 .സ്ട്രോബെറി ചെറിയ ദ്വാരങ്ങള്‍ ഉള്ള പാത്രത്തില്‍ ഇട്ടു അടച്ചു ഫ്രിഡ്ജില്‍ വച്ചാല്‍ കൂടുതല്‍ ദിവസം കേടാകാതെ ഇരിക്കും .കഴുകിയ ശേഷം മാത്രമേ സ്ട്രോബെരിയുടെ അറ്റത്തുള്ള പച്ച തൊപ്പി കളയാന്‍ പാടുള്ളൂ .ഇല്ലെങ്കില്‍ വെള്ളം അകത്തു കേറും .

ഒരു വൃദ്ധൻ നേഴ്സിനോട് എനിക്കിത്തിരി തിരക്കുണ്ട് എന്നെ പെട്ടന്ന് ഒന്ന് നോക്കി ഡോക്ടറോട് വിടാൻ പറയാമോ.. വളരെ അത്യാവശ്യമുണ്ട്...



ഒരു വൃദ്ധൻ നേഴ്സിനോട് എനിക്കിത്തിരി തിരക്കുണ്ട് എന്നെ പെട്ടന്ന് ഒന്ന് നോക്കി ഡോക്ടറോട് വിടാൻ പറയാമോ.. വളരെ അത്യാവശ്യമുണ്ട്...
ഇതു കേട്ട നേഴ്സ് അൽപം ദേഷ്യത്തോടെ അവിടെ ഇരുന്നോളാൻ പറഞ്ഞു. അൽപം കഴിഞ്ഞ് ഡോക്ടർ വന്നപ്പോൾ അദ്ദേഹം വാതിൽക്കൽ നിന്ന് ഡോക്ടറോഡ് അപേക്ഷിച്ചു ഇത് നേഴ്സ് വിസമതിചൂ എങ്കിലും ഡോക്ടർക്ക് ദയവു തോന്നി അകത്തേക്ക് കേറി പോരാൻ പറഞ്ഞു.....
അദ്ദേഹം പരിശോധിക്കുമ്പോൾ വീണതും മുറിവ് ഉണ്ടയാതുo ചോര പോയതും എല്ലാം പറഞ്ഞു മുറിവെല്ലാം വ്യത്തിയാക്കി സ്ററിച്ച് ഇട്ട് പോവാന്നേരം ഡോക്ടർ ചോദിച്ചു എന്തേ പോവൻ ഇത്ര തിടുക്കം??
ഭാര്യയ്ക്ക് സുഖമില്ല അവളോടൊത്ത് ദക്ഷണം കഴിക്കാൻ ചെല്ലാം എന്ന് വാക്ക് കൊടുത്തിട്ടുണ്ട് എന്ന് വൃദ്ധൻ പറഞ്ഞു...
" എന്താ ഭാര്യയുടെ അസുഖം"
അൽഷിമേഴ്സ് ആണ്...
ഒരൽപം സംശയത്തോടെ ഡോക്ടർ ചോദിച്ചു അൽഷിമേഴ്സ് ആണെങ്കിൽ നിങ്ങൾ ചെല്ലാഠ എന്നുളളകാര്യം അവരെങ്ങിനെ ഓർക്കും ....
അപ്പോൾ ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞ മറുപടി......
വാക്ക് കൊടുത്തത് ഞാനല്ലെ അതു ഓർക്കേണ്ടതും പാലിക്കേണ്ടത് ഞാനല്ലെ....
അവൾക്ക് അസുഖമില്ലാത്ത സമയത്തും വാക്ക് കൊടുത്തത് പാലിക്കാൻ അവൾ എൻ്റെ പുറകെ നSക്കേണ്ട ആവശ്യം വന്നിട്ടില്ല .....
പിന്നെ ഓർമ്മയുടെ കാര്യം ചോദിച്ചില്ലെ കഴിഞ്ഞ അഞ്ച് വർഷമായിട്ടു അവൾ എന്നെ തിരിച്ചറിഞ്ഞിടില്ല:
പക്ഷെ എനിക്കറിയാലോ അവൾ എൻ്റെ ആരാണെന്ന് അത് കൊണ്ട് എനിക്ക് പോയാലെ പറ്റു.
cc: vijayan nair

ഏതൊരു ഭാര്യയുടെയും സ്വകാര്യഅഹങ്കാരമാണ് തന്നെ കെയര്‍ ചെയ്യുന്ന ഭര്‍ത്താവ്.

ഏതൊരു ഭാര്യയുടെയും സ്വകാര്യഅഹങ്കാരമാണ് തന്നെ കെയര്‍ ചെയ്യുന്ന ഭര്‍ത്താവ്.

ദാമ്പത്യ ജീവിത
വിജയത്തില്‍ ഭര്‍ത്താവിന്റെ പങ്ക് വളരെ
വലുതാണ്.
പലപ്പോഴും ഭര്‍ത്താവിന്റെ
പെരുമാറ്റരീതി അനുസരിച്ചായിരിക്കും
ഭാര്യയ്ക്ക് കുടുംബത്തോടുള്ള പരിഗണന.
നിങ്ങള്‍
എത്ര നന്നായി പെരുമാറുന്നോ അതിലും
മികച്ച രീതിയില്‍ അവള്‍ പെരുമാറും.
നിങ്ങള്‍ എത്രയധികം അവളെ കെയര്‍
ചെയ്യുന്നോ അതിലും അധികം അവള്‍
നിങ്ങളെ കെയര്‍ ചെയ്യും.
നിങ്ങള്‍ എത്ര കൂടുതല്‍ അവളെ സ്നേഹിക്കുന്നോ
അതിലും വളരെയധികം അവള്‍
നിങ്ങളെ സ്നേഹിക്കും.
ഭര്‍ത്താവിന്റെ
സ്നേഹ സംരക്ഷണമാണ് കുടുംബ
ജീവിതത്തില്‍ ഭാര്യയ്ക്ക് ലഭിക്കുന്ന
ഏറ്റവും വലിയ അംഗീകാരം...
തന്നെ സ്നേഹപൂര്‍വ്വം പരിചരിക്കുന്ന
ഭര്‍ത്താവിന്റെ കൂടെ ഏതവസ്ഥയിലും
അവള്‍ യോജിച്ച് ജീവിക്കുകയും
ചെയ്യും. ..
തിരിച്ചറിയൂ നിങ്ങള്‍ ഒരു
കെയറിങ് ഹസ്ബന്റാണോ എന്ന്...
>> കുടുംബ കാര്യങ്ങളില്‍ നിങ്ങള്‍ ഭാര്യയെ
സഹായിക്കുന്നുണ്ടോ ??
>> അടുക്കള കാര്യങ്ങളിലും
കുട്ടികളുടെ പരിചരണത്തിലും
നിങ്ങളുടെ സഹായം അവര്‍ക്ക് വളരെ
അത്യാവശ്യം തന്നെയാണ്.
ഇത്തരം
അവസരങ്ങളില്‍ നിങ്ങള്‍ അവളെ
സഹായിക്കുന്നുണ്ടോ..?
>> ഭാര്യയക്ക് ആവശ്യമായ
പരിഗണന നല്‍കുന്നുണ്ടോ..?
>> ഭാര്യയ്ക്ക് ശാരീരികമായ ബുദ്ധിമുട്ടുകള്‍
ഉള്ളപ്പോള്‍ നിങ്ങള്‍ പരിചരിക്കാറുണ്ടോ ??
ആവശ്യമായ
പരിഗണനയും സംരക്ഷണവും
നല്കാറുണ്ടോ...?
>> ഭാര്യയ്ക്ക് വിശ്രമിക്കാനുള്ള
അവസരം നല്‍കി നിങ്ങള്‍
കാര്യങ്ങളൊക്കെ എറ്റെടുത്ത്
ചെയ്യറുണ്ടോ...?
എങ്കില്‍
തീര്‍ച്ചയായും നിങ്ങള്‍ ഒരു കെയറിങ്
ഹസ്ബന്റാണ്.
>> ഭാര്യയ്ക്ക് ആശുപത്രിയില്‍ പോകേണ്ടിവരുമ്പോള്‍
ഒപ്പം പോകാറുണ്ടോ?
തനിച്ച് പോകാന്‍
അനുവദിക്കാതെ നിങ്ങള്‍ ഒപ്പം
പോകുന്നുണ്ടെങ്കില്‍..
..അവളുടെ
ആരോഗ്യകാര്യങ്ങളില്‍ ബോധവാനാണെങ്കില്‍
നിങ്ങള്‍ ഒരു കെയറിങ്ങ് ഹസ്ബന്റാണ്.
>> അവളെ കെയര്‍
ചെയ്യുന്നതിനൊപ്പം അര്‍ഹിക്കുന്ന
സ്വാതന്ത്യം അനുവദിക്കാറുണ്ടോ ??
>> സുഹൃത്തുക്കളള്‍ക്കൊപ്പം പുറത്ത്
പോകാനും അവളുടെ മാതാപിതാക്കളെ
കാണാനും ഇഷ്ടമുള്ള വസ്ത്രം
ധരിക്കുന്നതിനും ചിലപ്പോഴൊക്കെ
അവളാഗ്രഹിക്കുന്ന ഹെയര്‍സ്റ്റയ്ല്‍
തെരഞ്ഞെടുക്കുന്നതിനുമൊക്ക
അനുവധിക്കാറുണ്ടോ,
എങ്കില്‍ ഉറപ്പിച്ചോളു
നിങ്ങള്‍ അവളുടെ കാര്യത്തില്‍ വളരെ
കെയറിങ് ആണ്.
>> അവളുടെ സങ്കടങ്ങളില്‍ കൂട്ടായി
നില്‍ക്കാറുണ്ടോ ??
ഒരിക്കലും ആ മനസു
വിഷമിക്കരുതെന്ന് ചിന്തിക്കുന്നുണ്ടോ,?? ഭാര്യ
എപ്പോഴും സന്തോഷത്തൊടെ ഇരിക്കാന്‍
ആഗ്രഹിക്കാറുണ്ടോ,
എങ്കില്‍
തീര്‍ച്ചയായും നിങ്ങള്‍ ഭാര്യയ്ക്ക്
കെയറിങ് നല്‍കുന്നുണ്ട്.
>> മറ്റുള്ളവര്‍ നിങ്ങളുടെ ഭാര്യയെ
അകാരണമായി കുറ്റപ്പെടുത്തുമ്പോള്‍
അവളുടെ ഒപ്പം നിന്ന്
കുറ്റപ്പെടുത്തലുകളില്‍ നിന്ന് അവളെ
സംരക്ഷിക്കാറുണ്ടോ ??
>> അവളുടെ ആവശ്യങ്ങള്‍ പറയാതെ
തന്നെ ചെയ്യാറുണ്ടോ ??
ഈ ഗുണങ്ങളൊക്കെ നിങ്ങള്‍ക്ക്
ഉണ്ടെങ്കില്‍ നിങ്ങളൊരു കെയറിങ്
ഹസ്ബന്റാണെന്ന് ഉറപ്പിക്കാം...

ഇത് വായിക്കാതെ പോകരുത്.. നാളേക്ക് വേണ്ടി ഇന്നേ നമുക്ക് ശ്രദ്ധിക്കാം.



ഇത് വായിക്കാതെ പോകരുത്.. നാളേക്ക് വേണ്ടി ഇന്നേ നമുക്ക് ശ്രദ്ധിക്കാം.


ചെന്നൈയിൽ ഉണ്ടായിരിക്കുന്നത് നഗരം അനുഭവിച്ചിട്ടുള്ളത്തിൽ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ്. സമാനതകളില്ലത്തതാണ് ദുരന്തം. ജനങ്ങള്ക്ക് സഹായം എത്തിക്കുമെന്നും ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കുമെന്നും എല്ലാം പറഞ്ഞു മഴയെ എല്ലാത്തിനും പഴിച്ച് പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്ന സർക്കാർ ബോധപൂർവം മറച്ച് വെക്കുന്ന ഒരു കാര്യമുണ്ട് ഈ ദുരന്തം ഉണ്ടാക്കിയത് മഴയല്ല! മറിച്ച് അവര് തന്നെയാണ് എന്ന്. - മഴ അവിടെ ആദ്യമായി ഉണ്ടായതൊന്നുമല്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം കാരണമുള്ള കാറ്റും മഴയും മണ്‍സൂണ്‍ പേമാരിയും എല്ലാം ചെന്നൈ നഗരം ഉണ്ടാവുന്നതിനു മുൻപേ ഉള്ളതാണ്. കൃത്യമായ ഇടവേളകളിൽ കനത്ത മഴ പെയ്ത ദുരിതം വിതക്കാറും ഉണ്ട്. എന്നാൽ ഓരോ പതിറ്റാണ്ടിലും ഉണ്ടാവുന്ന പെരുമഴയിലും ദുരിതം കൂടിവരുന്നതിന്റെ കാരണം ഇതൊന്നുമല്ല . അശാസ്ത്രീയമായും പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ആർത്തിപിടിച്ച വികസനം തന്നെയാണ്.
ചെന്നൈ നഗരം നീർത്തടങ്ങളും നദികളും തടാകങ്ങളും കൊണ്ട് ചുറ്റപ്പെട്ട താരതമ്യേന താണ പ്രദേശമാണ്. ഇവിടെയുള്ള മഴയെ കടലിലേക്ക് ഒഴുക്കിവിടാനുള്ള നീരൊഴുക്കുകൾ സമ്പന്നമായിരുന്നു. ഇതിനെയെല്ലാം തകർത്തൊ മണ്ണിട്ട്‌ നികത്തിയോ തടസ്സപ്പെടുത്തിയോ ആണ് കെട്ടിടങ്ങളും ഐടി പാർക്കുകളും റോഡുകളും എല്ലാം നിര്മിച്ചിരിക്കുന്നത്. പല തടാകങ്ങളും ഇന്ന് ഇല്ലാതായിരിക്കുന്നു ഇതിന്റെയൊക്കെ പരിണതഫലമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രളയം. ഇനിയെങ്കിലും തെറ്റ് തിരുത്തി മുന്നോട്ട് പോവാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം അല്ലെങ്കിൽ ഇനി വരും വർഷങ്ങളിൽ ഇതിലും കടുത്ത ദുരന്തങ്ങളാവും നഗരത്തെ കാത്തിരിക്കുന്നത്.
ഈ ദുരന്തത്തിൽ നിന്ന് കേരളത്തിനു ഒരുപാട് പഠിക്കാനുണ്ട്. ഇതവരെ ഈ അളവിൽ ഒരു പ്രളയദുരിതം നമ്മുടെ നഗരങ്ങളെ ബാധിച്ചിട്ടില്ല എത്ര പെരുമാഴയുണ്ടായാലും ഒഴുകിപ്പോവാൻ കഴിയുന്ന തോടുകളും നദികളും നമുക്കുള്ളത് കൊണ്ട് തന്നെയാണ് അത്. എന്നാൽ അതെന്നും അങ്ങനെ തന്നെയാവണം എന്നില്ല. വൻതോതിൽ കായലുകളും ചതുപ്പ് നിലങ്ങളും വയൽ പ്രദേശങ്ങളും നികത്തിയും നദികൾ വരെ കയ്യേറിയും ബഹുനില കെട്ടിടങ്ങൾ പണിയുന്ന നമ്മുടെ നഗരങ്ങളെയും കാത്തിരിക്കുന്നത് ഇത്തരം ഒരു മഹാ ദുരന്തം തന്നെയാണ്. കൊച്ചിയിലെ കായലുകളും കോഴിക്കോട്ടെ ഏക്കറുകൾ വിസ്ത്രീരണ്ണ മുണ്ടായിരുന്ന സ്വപ്നനഗരി ചതുപ്പ് പ്രദേശങ്ങളും എല്ലാം ചുരുങ്ങിചുരുങ്ങി ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ എല്ലാം വൻ കെട്ടിടങ്ങൾ ഉയര്ന്നു വരികയും ചെയ്യുന്നു.
മറ്റു പട്ടണങ്ങളുടെ അവസ്ഥയും വിഭിന്നമല്ല . ചതുപ്പിനെ മണ്ണിട്ട്‌ നികത്തി വെള്ളമൊഴുകാൻ ചെരുദ്വാരങ്ങൾ ഇട്ടാലോന്നും വലിയ പ്രളയങ്ങളെ തടുക്കാനാവില്ല എന്ന് തന്നെയാണ് ചെന്നൈയിൽ നിന്നുള്ള അനുഭവം കാണിക്കുന്നത്. വയൽ നികത്തിയത് വീട് വെക്കാനാണോ റോഡ്‌ നിര്മിക്കാനാണോ എന്നൊന്നും പ്രളയജലം പരിഗണിക്കുകയില്ല എന്നും അറിയുക
വയലുകളും നീർത്തടങ്ങളും നികത്തുന്നത് എതിർക്കുന്ന പരിസ്ഥിതി പ്രവർത്തകരെ വികസനവിരോധികൾ എന്ന് വിളിച്ച് അധിക്ഷേപികുകയും നാടിന്റെ വികസനം എന്നാൽ വിദ്യാഭ്യസമുള്ള സമൂഹമോ സാമൂഹ്യപരമായ ഉന്നമനമോ സ്ത്രീശാക്തീകരണമോ എല്ലാവർക്കും തുല്ല്യമായുള്ള സാമ്പത്തിക സമൃദ്ധിയോ പോലും അല്ല മറിച്ച് ഇടവഴിയിൽ പോലും മുളച്ച് പൊന്തുന്ന സ്വകാര്യ ഫ്ലാറ്റുകൾ ആണ് എന്ന് കരുതുന്ന എല്ലാവരും ഈ ദുരന്തത്തിൽ നിന്ന് എന്തെങ്കിലും ഒക്കെ മനസിലാക്കിയിരുന്നു എങ്കിൽ എന്ന് മാത്രം വിചാരിച്ച് പോവുന്നു.

അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ

അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ

 സവിശേഷമായ 108 വൈഷ്ണക്ഷേത്രങ്ങളിൽ ഒന്നായ , അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായയീ ക്ഷേത്രം , ഭഗവത് ചൈതന്യത്തിലൂടെയും, നിറഞ്ഞ ഐശ്വര്യത്തിലൂടെയും, അത്ഭുദങ്ങളിലൂടെയും വിശ്വാസികളെ എന്നും വിസ്മയിപ്പിക്കുന്ന സവിശേഷതകൾ നിറഞ്ഞൊരു ക്ഷേത്രമാണ് എന്നതു എടുത്തു ചൊല്ലേണ്ട കാര്യമില്ലാ എന്നിരുന്നാലും ,ക്ഷേത്രത്തിനു അകം നില്ക്കും നേരം കൂടി, പലരും അറിയാണ്ട് പോകുന്നയൊരു വസ്തുതയെന്തായെന്നാൽ , പകരം ചൊല്ലാൻ യാതൊന്നുമില്ലാത്ത വാസ്തുവിദ്യയുടെയും, പാരമ്പര്യത്തിന്റെയും, നിശ്ചയദാര്ഢ്യത്തിന്റെയും, മകുടോദാഹരണമാണ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർന്റെ , വേണാടിന്റെ , അനന്തപുരിയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ ക്ഷേത്രവും, ശ്രീപദ്മനാഭസ്വാമിയും .അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും, ഓർമ്മയിൽ വരുന്നതും, കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ് ....* മൂന്നു വാതിലുകളിൽ കൂടി മാത്രം പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ അപൂർവമായയൊരു പ്രതിഷ്ഠയാണ്.അനന്തശയനം നിർമ്മിച്ചിരിക്കുന്നത് എങ്ങിനെയെന്നാൽ , നേപ്പാളിലെ ഗന്ധകി നദിതീരത്ത് നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ടാണ് വിഗ്രഹത്തിൻ അടിത്തറ തീർതിരിക്കുന്നതു. വിഗ്രഹം പൂർണമായി ശിലാ നിർമിതമല്ല എന്നതു അധികം പേർക്കും അറിയാൻ വഴിയില്ലാ.കടുശർക്കരയോഗം എന്ന അത്യപൂർവആയുര്വേദ ഔഷധകൂട്ട് ഉപയോഗിച്ചാണ് മൂല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് .കടുശർക്കരയോഗത്തിന് പട്ടികയെന്നാല്:ഞണ്ടിന് കുഴിയിലും , ഉറുമ്പിന് പുറ്റിലുമുള്ള മണല്തരികള്,ചതുപ്പുനിലം , മലയോരം, സമതലം , കടലോരം , ആറ്റിന്തീരം മുതലുള്ള മണ്ണും മണലും ,ദേവവൃക്ഷങ്ങളുടെതടികള് , ത്രിപ്പലി , ത്രിഫല , ചുക്കു , കുരുമുളക് , നാല്പ്പാമരം തുടങ്ങിയവ കൊണ്ടുണ്ടാക്കിയകഷായക്കൂട്ടുകള് , പലതരം എണ്ണകള് ,ദ്രവ്യങ്ങള് , ധാന്യപൊടികള് , പലതരം പശകള്,ചന്ദനം , കസ്തൂരി , കര്പ്പൂരം , കുങ്കുമം എന്നിവ ചേര്ത്ത ചൂര്ണങ്ങള് .ഇവയൊക്കെ ഉണക്കിയും പൊടിച്ചും ഇളക്കിയും ചേര്ത്തുള്ള അതിസങ്കീര്ണമായപ്രക്രിയയില് കൂടിയാണ് കടുശര്ക്കരയോഗംനിര്മ്മിച്ചതു .ദേവവൃക്ഷങ്ങളുടെചട്ടകൂടില് ആണ് സാളഗ്രാമം നിറച്ചു അടിസ്ഥാനം നിര്മ്മിച്ചിരിക്കുന്നത് .അസ്ഥിയായി ദേവവൃക്ഷങ്ങളും , നാഡിയായി ചകരിനാരും, ആന്തരിക അവയവങ്ങളായി സാളഗ്രാമവും, ശരീരമായി ഔഷധക്കൂട്ടും ചേര്ന്ന മഹനീയമായ നിര്മ്മിതിയാണ്‌, മൂന്നു വാതിലിലൂടി നാം കാണുന്ന അനന്തശയനം.* ധാരാളം തുരങ്കങ്ങള് ക്ഷേത്രത്തില് നിന്നുമുണ്ടെന്നതു വാസ്തവവും വിശ്വാസവും.കവടിയാര് കൊട്ടാരത്തിലെയ്ക്കും , കോവളം കൊട്ടാരത്തിലേയ്ക്കും നീളുന്ന തുരങ്കങ്ങള് ഭാവനാശകലങ്ങളല്ലഎന്നറിയണം എങ്കില് , ക്ഷേത്രത്തില് നിന്നും 12 കിലോമീറ്റര് അകലെയുള്ള ഒടിയന്വാഴി എന്നൊരു ഇടം ചെല്ലണം. ( അവിടേയ്ക്കു പൊതുജനങ്ങള്ക്കു പ്രവേശനം ഇല്ലാ ഇപ്പോള് ).കടല്തീരത്തുള്ളഈ തുരങ്കത്തില്, വേലിയേറ്റവേളയില് കയറുന്ന ജലം തിരികെ ഒഴുകിപോകുവാന് ആഴ്ചകള് എടുക്കുമെന്നു മാത്രമല്ല, പവിഴം , മുത്തു , സ്വര്ണം എന്നിവ ചിലപ്പോള് ഒക്കെ അവിടം നിന്നും കണ്ടെത്താറും ഉണ്ട് . മുങ്ങല്വിഗദ്ധരായ മത്സ്യതൊഴിലാളികളായ പലരും ഈ തുരങ്കത്തില് ഇറങ്ങി എങ്കിലും ആരും തിരികെ വരികയുണ്ടായില്ലാ.മാത്രമല്ല , ഈയിടെ കാടുതെളിക്കും നേരമാണു വളരെ പഴക്കമുള്ള ഒരു കിണര് കോവളം കൊട്ടാരത്തിനു അരികെ കണ്ടെത്തിയതു. കടലിനു, ചുവടുകള് അരികെയെങ്കിലും തെളിഞ്ഞ ശുദ്ധജല ഉറവയാണ് അവിടം ഉള്ളതു .പുരാവസ്തുവകുപ്പ് റഡാര് ഉപയോഗിച്ചു ത്രിമാനചിത്രം നിര്മ്മിച്ചതും, അതിലെ കണ്ടെത്തലുകള് തൃപ്തികരമായ രീതിയില് പുറത്തുവിടാത്തതും സുരക്ഷാകാരണങ്ങള് കൊണ്ടു മാത്രമാണു .അതായിരിക്കാം അനന്തശയനത്തിനു അരികെയുള്ള ഒരു ചെറുകുഴിയില് കാതോര്ത്താല് കടല് ഇരമ്പുന്ന ശബ്ദം കേള്ക്കാന് സാധിക്കുന്നെ .* ഇന്നത്തെ കാലത്തും വാസ്തുവിദ്യാ അത്ഭുദമാണ് നൂറു ആനകളും പതിനായിരം പണിക്കാരും ചേര്ന്നു നിര്മ്മിച്ചയീ ക്ഷേത്രം. വര്ഷദിവസങ്ങളെ സൂചിപ്പിക്കാന്365കാല് തൂണുകളും ,മനുഷ്യശരീരത്തെ സൂചിപ്പിക്കാന്നവവഴികളും ക്ഷേത്രത്തിലുണ്ട്. ആയിരംകല്ലെന്നും, കുലശേഖരമെന്നും അറിയപ്പെടുന്ന സപ്തസ്വരമണ്ഡപത്തിന് തൂണുകളില് കൃത്യായി തട്ടിയാല് ശിലയില് നിന്നും സപ്തനാദമാണ് ഉണ്ടാവുക . നൂറ്റാണ്ടുകള് മുന്നേ , യാതൊരു സാങ്കേതികവിദ്യയും ഇല്ലാണ്ട് കിള്ളിയാര് കടത്തിയ അതി ഭീമാകാരമായ ഒറ്റകല്ലു കൊണ്ടാണു മണ്ഡപം നിര്മ്മിച്ചിരിക്കുന്നത്‌ എന്നതു ആശ്ചര്യമാണ്.* ബി നിലവറതുറക്കാന്പാടില്ലാ എന്നൊരു കൂട്ടമുണ്ട്. എന്നാല് ബി നിലവറ തുറക്കാന് സാധിക്കില്ലാ എന്നല്ല സാരം . ബി നിലവറയ്ക്കു ഉള്ളില് ഒരു നിലവറയുണ്ട് , അതിനുള്ളില് മറ്റൊരു നിലവറയുണ്ട് അതു ഒരിക്കലും തുറക്കരുത് എന്നാണു വിശ്വാസം . കാരണം , ദേവന്മാരും ഋഷിമാരും കൂടാതെ കാഞ്ഞിരോട്ട് യക്ഷിയമ്മയും ധ്യാനഭാവത്തില്കുടികൊള്ളുന്നയിടവും , സാക്ഷാല് ശ്രീ നരസിംഹമൂര്ത്തിസംരക്ഷിക്കുന്ന അറയുമാണ് ഇതെന്നു വിശ്വാസം .ബി നിലവറ, നാഗപാശബന്ധനമന്ത്രം പ്രയോഗിച്ചു, നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്പ്പാളികളാല്ആകുന്നു പൂട്ടിയത് , മഹാഗരുഡമന്ത്രം അറിവോടും ശുദ്ധിയോടും ജപിച്ചു മാത്രേ ഈ നിലവറ തുറക്കാന് പാടുള്ളൂ.* ക്ഷേത്രത്തിനു മതിലകം എന്നൊരു വിളി പേരുണ്ടായിരുന്നു . ആദ്യകാലങ്ങളില്കളിമണ്ണുകൊണ്ടുംപിന്നീടു കരിങ്കല്ലുകൊണ്ടും തീര്ത്ത മതിലുകള് ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയര്ത്തിയതിനാല് ആണു അങ്ങിനെ.ഒരു അരിമണി ആണേല് കൂടി, അമ്പലത്തില് സമര്പ്പിച്ചാല് അത് താളിയോലയില് കോലെഴുത്ത്, മലയാണ്മ, ഗ്രന്ഥാക്ഷരം,വട്ടെഴുത്ത്, പഴന്തമിഴ് എന്നീ ഭാഷകളില് രേഖപ്പെടുത്തണം എന്നു നിയമമുണ്ടായിരുന്നു. അതിനെയാണ് മതിലകം രേഖകള് എന്നു പറയുക. അപ്രകാരം കെട്ടുകളാക്കിയ രേഖകളെ ചുരുണകളെന്നു പറയും. ഒരു ചുരുണയില് ആയിരത്തിലധികം ഓലകളുണ്ടാകും. അങ്ങിനെ ആയിരക്കണക്കിനു ചുരുണകള് .* ആദ്യകാലങ്ങളില്കളിമണ്ണുകൊണ്ടു നിര്മ്മിച്ച കോട്ട , ശേഷം കാലം കരിങ്കല്ലുകൊണ്ടു തീര്ത്തൂ.ഇന്നും കോട്ടയുടെ ഭാഗങ്ങളില് കരിങ്കല്ലിനു ഇടയിലൊരു പേനാകത്തി കൂടി കയറില്ലാ.അത്രയ്ക്കു കൃത്യമാണ്, ശക്തമാണ് ഓരോരോ കല്ലുകളും .എന്നാല് ഇതേ കോട്ട അമ്പലം വിപുലീകരിക്കുന്ന ജോലികള് നടക്കും നേരം തകര്ക്കുകയുണ്ടായി. അങ്ങിനെ തകര്ത്ത ഭാഗം "വെട്ടിമുറിച്ച കോട്ട" എന്ന പേരില് ഇന്നു അറിയപ്പെടുന്നു.ക്ഷേത്ര നിര്മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നതു കിള്ളിയാറ്റിലെ കല്ലന് പാറയില് നിന്നായിരുന്നു.ആദ്യ സെന്ട്രല് ജയില് വന്നതും കോട്ടയ്ക്കുള്ളില് തന്നെയാണു . തിരുവിതാംകൂര് സൈന്യത്തിന് ബാരക്കുകള് സെന്ട്രല് ജയിലാക്കി മാറ്റുകയായിരുന്നു . ശേഷമതു കോട്ടയ്ക്കു പുറമെയാക്കി.* തോവാള മുതല് തിരുവല്ല വരെ വ്യാപിച്ചുകിടന്ന ഐക്യവേണാട്, ശേഷം ഭാഗം വച്ചു പലതായിയെങ്കിലുംഇന്നും പൂജാപുഷ്പങ്ങള്എത്തുന്നതു തോവാളയില് നിന്നും തന്നെയാണു. ശുദ്ധിയോടു മാത്രമാണു ക്ഷേത്രത്തിലേയ്ക്കുള്ള പുഷ്പങ്ങള് വളര്ത്തുക അവിടം . താമര പുഷ്പങ്ങള് വെള്ളയാണി കായലില് നിന്നും കൊണ്ടു വരുന്നു. അനന്തശയനത്തില്നിന്നും പൂക്കള് മാറ്റുക മയില്പീലി ഉപയോഗിച്ചു മാത്രമാണു.* ക്ഷേത്രത്തിന് മൂലസ്ഥാനമെന്നാല് കാസര്ഗോഡ്‌ ജില്ലയിലെ കുമ്പളത്തിനു അരികെയുള്ള ശ്രീ അനന്ത പദ്മനാഭ ക്ഷേത്രമാണ്. "ബിബിയ" എന്ന ചോറു ഭക്ഷിക്കുന്ന മുതലയുള്ള അമ്പലം. കടുശര്ക്കരയോഗപ്രകാരം നിര്മ്മിച്ച വിഗ്രഹമാണ്‌ അവിടയും ഉള്ളതു . അമ്പലം സ്ഥിതിചെയ്യുന്നകുളം മരത്തടിയും റബ്ബര്പശയുംപോലുള്ള ഒരു മിശ്രിതം കൊണ്ട് കോര്ക്ക് ചെയ്തു അടച്ചിട്ടുണ്ട് എന്നാ പറയുന്നേ. അതു ഇളക്കിയാല് കുളത്തിലെ വെള്ളം ഭൂമിയുടെ അടിയില് നിര്മ്മിച്ച തുരങ്കം വഴി ഒഴുകിപ്പോകുമത്രേ.* ഭഗവാന് ഭരണാധികാരിയായുള്ള ഒരേയൊരു രാജ്യമിതു മാത്രമാണു. ( ഇന്ത്യന് യൂണിയനില് സ്റ്റേറ്റ് ഓഫ് ട്രാവന്കൂര് ലയിക്കുന്നതിനു മുന്നേ വരെ ). ഓരോരോ ദിനവും തിരുവിതാംകൂറിലെമുതിര്ന്നയാള്പുലര്ച്ചെ ഭഗവാനെ മുഖം കാട്ടി , ദൈന്യദിന ഭരണകാര്യങ്ങള് ഉണര്ത്തിക്കുകയെന്നൊരു രീതിയുണ്ടായിരുന്നു.ഒരീസം അതില് വീഴ്ചവരുത്തിയാല്, സമസ്താപരാധം ചൊല്ലി മാപ്പിരിക്കുകയും പിഴയൊടുക്കുകയുംനിര്ബന്ധം. വേണാടിന്റെ ദേശിയപതാകയിലുള്ള വലംപിരി ഭഗവല് മുദ്രയാണ്, രാജ്യാധികാരി ശ്രീഅനന്തപദ്മനാഭനും.* ബ്രിട്ടീഷ്‌ഭരണകാലത്തു തന്നെ ആറാട്ട്‌ വേളയില് കര, വ്യോമ, വായു സേനാവിഭാഗങ്ങളും, പോലീസും ,അര്ദ്ധസൈന്യവിഭാഗങ്ങളും 21 തോക്കുഅഭിവാദ്യംശ്രീപദ്മനാഭനു നടത്തി വന്നിരുന്നു.ശേഷമതു, ശ്രീമതി ഇന്ദിരാജിയുടെ ഭരണകാലത്തു നിര്ത്തലാക്കുകയുണ്ടായി.ആറാട്ടു വേളയില് മാത്രമാണു , അനന്തപുരി അന്തര്ദേശിയ വിമാനതാവളം അടയ്ക്കുക.ആറാട്ടു എഴുന്നള്ളിപ്പ് വിമാനത്താവളത്തിനു ഉള്ളില് കൂടിയാണ് കടന്നു പോവുക എന്നതു കാരണം.* ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് അല്പമൊക്കെ പറഞ്ഞ സ്ഥിതിക്കു , എങ്ങിനെയായിപ്പോള് കോട്ടയ്ക്കു തൊട്ടു പുറമേ, ക്ഷേത്രത്തിന് വടക്ക് ഭാഗത്തായിട്ടുള്ള പഴവങ്ങാടി ശ്രീ മഹാഗണപതിയെ കുറിച്ച് പറയാണ്ട് പോണേ !പദ്മനാഭപുരം തലസ്ഥാനമായിരുന്ന കാലത്തു, തിരുവിതാംകൂര് സൈന്യത്തിലെ ഒരാള്ക്ക്‌ നദിയില് നിന്നുംകിട്ട്യതാ ആ ഗണപതി വിഗ്രഹം. തിരുവിതാംകൂര് സൈന്യം ആ വിഗ്രഹം തങ്ങളുടെ ഭരദേവതയായി പൂജിച്ചു വന്നൂ. ശേഷം തലസ്ഥാനം അനന്തപുരി ആയി മാറിയ നേരം, പഴവങ്ങാടിയില് പ്രതിഷ്ഠ നടത്തുകയും ചെയ്തു.സൈന്യം, ശേഷം മദ്രാസ് രജിമെന്റ്ല് ലയിക്കുകയും, ക്ഷേത്രകാര്യങ്ങള് ഭാരതീയ കരസേനയുടെ പാങ്ങോട് ഉള്ളെ ക്യാമ്പ് നടത്തുകയും ചെയ്യുന്നു .ഇത്രടം വരെ സഹനശക്തിയോടെ വായിച്ചു എങ്കില് നന്ദിഇതു പൂര്ണമെന്നോ, ഇതു മാത്രമാണു വസ്തവമെന്നോ അഭിപ്രായമില്ലാ.വരികളില് കൂടിയും, കേട്ടറിവും , കണ്ടറിവുമൊക്കെയാണു ഇതിനു ആസ്പദം.വരികളില് കുറ്റങ്ങളും കുറവുമൊക്കെ ധാരാളമുണ്ടെന്നുമറിയാം.... അങ്ങിനെയെങ്കില് ദയവായി ക്ഷമിക്കുക.നിലവറയില് സ്വര്ണ്ണവും, മനസ്സുനിറയെ സ്നേഹവും മാത്രമുള്ള ശ്രീപദ്മനാഭന്റെ പ്രജയെന്നതില് എന്നും അഭിമാനം .

തൈരിന്റെ പത്ത് ആരോഗ്യ ഗുണങ്ങള്‍...


തൈരിന്റെ പത്ത് ആരോഗ്യ ഗുണങ്ങള്‍...


ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. ഇതിന്റെ അനവധിയായ ആരോഗ്യഗുണങ്ങളാണ് ഇതിന് കാരണം. തൈര് കഴിക്കുന്നതിന് മുമ്പ് അതിന്റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയുക.
1. എല്ലുകളുടെ ആരോഗ്യം ഒരു പാത്രം തൈരില്‍ നിന്നും നിങ്ങള്‍ക്ക് ധാരാളം കാത്സ്യവും വിറ്റാമിന്‍ ഡിയും ലഭിക്കുന്നു. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. കാത്സ്യം എല്ലുകള്‍ ദൃഢമാക്കുകയും ശക്തിനല്‍കുകയും ചെയ്യുന്നു. അത് ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. അതുകൊണ്ടു തന്നെ എല്ലുകള്‍ക്കുണ്ടായേക്കാവുന്ന രോഗങ്ങളും ഇതിലൂടെ തടയാനാവും.
2. ദഹനത്തിന് സഹായിക്കുന്നു. പാല് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് പോലും തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാള്‍ എളുപ്പത്തില്‍ തൈര് ദഹിക്കുന്നു.
3. ഇതില്‍ ഗുണകരമായ ബാക്ടീരിയകള്‍ അടങ്ങിയിരിക്കുന്നു മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അവ കുടല്‍സംബന്ധമായ പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളും അകറ്റുന്നു. അത് നിങ്ങളുടെ ദഹനത്തെ നിയന്ത്രിക്കുകയും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
4. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു തൈരില്‍ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
5. ചര്‍മ്മത്തിന് നല്ലതാണ് ചര്‍മ്മം വൃത്തിയുള്ളതും നനുത്തതുമാക്കാന്‍ തൈര് സഹായിക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രവുമല്ല തൈര് ഫേസ്പാക്ക് ആയും ഉപയോഗിക്കാവുന്നതാണ്.
6. ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഒരല്‍പം തൈരില്‍ പോട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്‌ലാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്.
7. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു.
8. യീസ്റ്റ് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു യോനിയില്‍ ഉണ്ടാവാറുള്ള യീസ്റ്റ് അണുബാധ ഒരു പരിധിവരെ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
9. കുടലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു തൈരില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത( lactose intolerance), മലബന്ധം, വയറിളക്കം കോളോണ്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഗുണകരമാകാറുണ്ട്.
10. ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും അത് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുകയും ചെയ്യും. അത് ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും

ഞാനിപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല

ഞാനിപ്പോൾ എവിടെയാണെന്ന് എനിക്കറിയില്ല
എനിക്ക് ചുറ്റും വെളളം നിറഞ്ഞിരിക്കുന്നു അതിൽ ഞാൻ നീന്തുകയാണ് കണ്ണുകൾ തുറക്കാൻ സാധിക്കുന്നില്ല 
പക്ഷെ കണ്ണുകൾ തുറക്കണമെന്ന് തോനുന്നു 
എൻറ വയറ്റിൽ ഒരു കയറു കെട്ടിയത് പോലെ ഞാനതിൽ തൂങ്ങിയടുകയാണ്
ഇവിടം മുഴുവനും മൂകതയാണ് ഒരു ശബ്ദവും കേൾക്കാനില്ല ഒരുപാട് നാളായി ഒരേ ഒരു ശബ്ദമേ കേൾക്കാൻ സാധിക്കുന്നുള്ളൂ ഒരു ഹൃദയത്തിൻറ മിടിപ്പ്
എന്നെ ആരോ തൊടുന്നത് പോലെ എന്നോട് സംസാരിക്കുനത് പോലെ എനിക്ക് തോനാറുണ്ട്
ആ സ്പർശനവും സംസാരവും എനിക്ക് ഒത്തിരിസുഘവും സുഖവും സന്തോഷവും തോനുന്നതായിരുന്നു
അതിനു മറുപടി പറയാൻ ശ്രമിക്കാറുണ്ട് ഞാൻ 
എൻറ
കയ്യും കാലും അനക്കി
പിന്നെ എനിക്ക് വേറ ഒരു സ്വരവും കേള്ക്കാം വല്ലപ്പോഴും
പക്ഷെ അത് കുറച്ചു കൂടി ഗൗരവം ഉളള ശബ്ദമായിരുന്നു
എത്ര ശബ്ദകലങ്ങൾ എനിക്ക് കേട്ടാലും
ഇപ്പോഴും മാറാതെ ഒരു മാറ്റവുമില്ലാതിരുന്നത് ആ ഹൃദയമിടിപ്പിനായിരുന്നു
തീർച്ചയായും ഒരു ദിവസം ആ ഹൃദയമിടിപ്പ് എവിടെ നിന്നു വരുന്നു വെന്ന് എനിക്ക് കാണണം
എന്താണെന്നറിയില്ല രെണ്ട്‌ മൂന്ന് ദിവസമായി തോനുന്നു ഇവിടെ നിന്നും പുറത്തേക്കു പോകാൻ
കയ്യും കാലും ഇളക്കി നോക്കി ഒരുപാടു ശ്രമിച്ചിട്ടും പറ്റുന്നില്ല
അവസാനം ഒരു ദിവസം ഞാനിരുന്ന സ്ഥാനം മാറിതുടങ്ങി
ഞാൻ അവിടെ നിന്നും പതുക്കെ നീന്തി തുടങ്ങി 
ഞാൻ തലകീഴായി കിടക്കാൻ തുടങ്ങി
ആ ഹൃദയമിടിപ്പിൻറ താളം കുറേശ്ശെ ഇല്ലാതായി തുടങ്ങിയിരിക്കുന്നു
എൻറ ലോകത്തു നിന്നും വേറ എവിടെക്കോപോവുകയണന്നു എനിക്ക് ഭയം തോനി തുടങ്ങി
എനിക്ക് സന്തോഷം തന്ന ആ സ്വരം ഇപ്പോൾ വേദനയിൽ നിലവിളിക്കുന്നു
എന്തോ ഒരു സങ്കടം തോനി
എല്ലാം ഞാൻ കാരണമാണ്
ഞാൻ കയ്യും കാലും കൊണ്ട് ചവിട്ടുകയും അനക്കുകയും ചെയ്തത് കൊണ്ടാവും 
പെട്ടെന്ന് ഞാൻ നീന്തി കൊണ്ടിരുന്ന
വെളളം നിറഞ്ഞ കുടത്തിൽ ഓട്ടകൾ വീണു
വെളളത്തിൻറ കൂടെ ഞാനും എങ്ങോട്ടോ ഒലിച്ചു പോകുന്നു
ഇടയിൽ എവിടെയോ തടഞ്ഞു നില്കുന്നു
ആരോ എൻറ തലയിൽ പിടിച്ചു വലിക്കുന്നു
അതെ സമയത്ത് ആ സ്വരവും ജീവൻ പോകുന്നത് പോലെ നിലവിളിക്കുന്നു
എനിക്കും വേദനിക്കുന്നു
ഒരു വിദത്തിൽ വെളിയിൽ വന്നു വീണു 
എനിക്കും ആ ലോകത്തിനും ഉണ്ടായിരുന്ന അവസാന ബന്ധത്തിൻറ 
വള്ളിയും അറുത്തു കളയുന്നു
ഇത്രയും നാൾ കേട്ടുകൊണ്ടിരുന്ന ഹൃദയതിൻറ താളവും കേള്ക്കാനില്ല നിലവിളിച്ചു കൊണ്ടിരുന്ന ആ ശബ്ദവും ഇപ്പോൾ കേള്ക്കാനില്ല
ആ ശബ്ദവും കേൾക്കാതായപ്പോൾ
അതെനിക്ക് സഹിക്കാൻ വയ്യാതായി
ആദ്യമായിട്ട് ഞാൻ വായ്തുറന്നു
ഉറക്കെ കരഞ്ഞു
എന്റ ചുറ്റിലുമുളളവർ ചിരിക്കുന്നു
ആപ്പോഴെനിക്ക് തോനി ഇത് ഒരു 
നാണം കെട്ട ലൊകമാണെന്നു
തണുത്ത വെളളത്തിൽ എന്നെ കുളിപ്പിക്കുന്നു അപ്പോഴും ഞാൻ കരയുന്നു
ഒരു തുണിയിൽ ചുറ്റി എല്ലാവരെയും കൊണ്ടുപോയി കാണിക്കുന്നു എന്നെ
എൻറ വയടറ്റിനു താഴെ എന്തോ നോക്കി എല്ലാരും ചിരിക്കുന്നു
എന്നാലും ഞാൻ കരയുന്നു
ആ ഹൃദയത്തിൻറ മിടിപ്പും പതുക്കെയുളള സ്വരവും ഇപ്പോൾ കേള്ക്കാൻ സാധിക്കുന്നില്ല
എന്നെ കൊണ്ടുപോയി ആരുടെയോ അടുത്ത് കിടത്തി
അപ്പോഴേക്കും എൻറ കരച്ചിൽ നിലച്ചിരുന്നു
കാരണം ഇപ്പോൾ എനിക്ക് കേൾക്കാമായിരുന്നു ആ മാധുര്യമേറിയ സ്വരം
കൈകൾ കൊണ്ടെന്നെ മെല്ലെ തഴുകാൻ തുടങ്ങി
അതെ എന്റ ലോകത്തിരുന്നു ഞാനറിഞ്ഞ അതേ സ്പർശം
ഇതാരാണെന്ന് എനിക്കറിയണം
പക്ഷെ കയ്യും കാലും മാത്രമേ ചലിപ്പിക്കാൻ സാധിക്കുന്നുള്ളൂ
എങ്ങനെയും എനിക്കാ മുഖം കാണണമെന്നു ആശിച്ച സമയത്ത്
രെണ്ടു കൈകൾ എന്നെ വാരിയെടുക്കുന്നു
തൻറ മുഖത്തിനു നേറായി കൊണ്ടുവന്നു
മരണത്തിനടുത്തുവരെ പോയി വന്ന വേദനക്കു നടുവിലും 
സന്തോഷം നിറഞ്ഞ പുഞ്ചിരി ആ മുഖം നിറയെ
എനിക്ക് മന്നസ്സിലായി ഇതാണെൻറ 
അമ്മ
എന്നാലും എന്തിനോ വേണ്ടി
ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു
ഞാൻ കരയുമ്പോൾ എൻറ അമ്മ 
ചിരിച്ചുകൊണ്ടിരിക്കുന്നു
എനിക്ക് ദേഷ്യം വന്നു തുടങ്ങി
പക്ഷെ എനിക്കപ്പോൾ അറിയില്ലായിരുന്നു
എൻറ മൊത്ത ജീവിതത്തിലും ഞാൻ കരയുന്നത് കണ്ട് എന്റ അമ്മ ചിരിക്കുന്ന ഒരൊറ്റ ദിവസമേ ഉള്ളൂ
അതിതാണെന്ന്.

പഴങ്കഞ്ഞി


പഴങ്കഞ്ഞി


ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു. 100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു. എല്ലുകളുടെ ബലം വർദ്ധിക്കാൻ ഇത് ഏറെ സഹായിക്കുന്നു. മറ്റ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ നിന്നും ധാരാളമായി ലഭിക്കുന്നു. ആരോഗ്യദായകമായ ബാക്ടീരിയകൾ ശരീരത്തിൽ ഉല്പാദിപ്പിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.
1. മറ്റു ഭക്ഷണ സാധനങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
2.പഴങ്കഞ്ഞി പ്രാതലായി കഴിക്കുന്നത് എളുപ്പം ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിക്കാനും സഹായിക്കും.
3.ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും.
4.മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഴങ്കഞ്ഞി അത്യുത്തമമാണ്.
5.ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍,എന്നീ ഭയാനകമായ അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പ് നൽകുന്നതോടൊപ്പം ദഹനശേഷി വർദ്ധിപ്പിക്കാനും അൾസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്.
6.അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളും തടയാന്‍ ഇത് ഏറെ ഗുണപ്രദമാണ്.
7.ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും.
8.ശരീരത്തിൻറെ ക്ഷീണമകറ്റാൻ ഇത് സഹായിക്കും.
9.പഴങ്കഞ്ഞി ദിവസവും കുടിക്കുന്നത് ചർമ്മത്തിന് തിളക്കമുണ്ടാകാനും ചെറുപ്പം തോന്നിക്കാനും സഹായിക്കും.
10.അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് വളരെയേറെ നല്ലതാണ്.
വായിച്ചിരിക്കേണ്ട പോസ്റ്റുകൾ ↔Must Read Posts like emoticon

കേരളത്തിലെവിടേയും രക്തം ആവശ്യമുണ്ടെങ്കിൽ

🔴🔴🔴🔴🔴🔴🔴🔴🔴🔴

കേരളത്തിലെവിടേയും രക്തം ആവശ്യമുണ്ടെങ്കിൽ👉Blood Donors Kerala (BDK)👈 യെ വിളിക്കൂ.


Bdk coordinators Kerala
All Kerala
വിനോദ് -9633027457
നൗഷാദ് -9846299155
🔻തിരുവനന്തപുരം
👉അനീഷ് -8589040494
👉അമര്‍ -7736726918, 9895712938
👉ജീവന്‍ -9020711993
🔻കൊല്ലം
👉സൂരജ് -9539867594
🔻പത്തനംതിട്ട
👉സന്ദീപ് -9496469181
👉സുജു -9961046082
🔻ആലപ്പുഴ
👉ആനന്ദ് -9895710502
🔻കോട്ടയം
👉വിനോദ് -9633027457
👉അജിത്ത് -9605530617
🔻ഇടുക്കി
👉അബ്ദുള്‍റാഫി -9526559990
👉നിഷാദ് -9400287995
🔻എര്‍ണ്ണാംകുളം
👉 സ്വാദിൻ- 7356658846
👉 അനീഷ്‌ - 8113063030
🔻തൃശ്ശൂര്‍
👉ശ്രീകാന്ത് -9656965965
👉സ്റ്റെഫിന്‍ -8907279096
👉ബിനോയ് -9446020888
🔻പാലക്കാട്
👉വിനു -9539166565
🔻മലപ്പുറം
👉സജയ് -9809371517
👉ലിജേഷ് -8089676943
🔻കോഴിക്കോട്
👉ബിജോയ് -8547000807
👉ബിനോയ് -9895881715
🔻കണ്ണൂര്‍
👉നൗഷാദ് -9846299155
👉സജി -9895643445
👉എം.എസ്.കെ -9847772786
🔻കാസര്‍കോട്
👉സനല്‍ -9400730009
👉ദിനൂപ് -9656953417
🔻വയനാട്
👉രഞ്ജിത്ത് -9447263167

share to everyone..

Post your comments here :